UPDATES

ട്രെന്‍ഡിങ്ങ്

പരിക്കുകള്‍ വേട്ടയാടുന്നത് ആരെയൊക്കെ? ക്വാര്‍ട്ടര്‍ നഷ്ടപ്പെട്ടേക്കാവുന്ന താരങ്ങള്‍ ഇവരാണ്

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കേ അഞ്ചോളം പ്രധാന കളിക്കാര്‍ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്.

വീണ്ടും കളിയാരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് റഷ്യയില്‍ നിന്നും കേള്‍ക്കുന്നത്. ആരാധകരുടെ കണ്ണീരായിരുന്നു ഫിഫ ലോകകപ്പ് 2018 പ്രീക്വാര്‍ട്ടറിലെ കൊളംബിയന്‍ താരം ജെയിംസ് റോഡ്രിഗസ്. സെനഗലിനെതിരെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ പരുക്കേറ്റ സൂപ്പര്‍ താരത്തിന് ഇംഗ്ലണ്ടിനെതിരായ മത്സരം നഷ്ടമായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കേ അഞ്ചോളം പ്രധാന കളിക്കാര്‍ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ക്വാര്‍ട്ടര്‍ നഷ്ടപ്പെട്ടേക്കാവുന്ന താരങ്ങള്‍ ഇവരാണ്-

ലൂയിസ് സുവാരസ്

ഉറുഗ്വേയുടെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിന് പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. ഫ്രാന്‍സിനെതിരെ ചൊവ്വഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സുവാരസിന് സൈഡ് ബെഞ്ചില്‍ ഇരിക്കേണ്ടി വരുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുനത്. ചികിത്സക്ക് ശേഷം അദ്ദേഹം പരിശീലനത്തിലേക്ക് മടങ്ങിപ്പോകുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍, ഒരു റിസ്‌കെടുക്കാന്‍ എന്തായാലും ഉറുഗ്വേ തയ്യാറായേക്കില്ല.

എഡിന്‍സന്‍ കാവാനി

ഉറുഗ്വേയുടെ ഗോള്‍ മെഷീനുകളാണ് സുവാരസും കവാനിയും. സുവാരസിനു പുറമേ കാവാനിയും പരിക്കിന്റെ പിടിയിലായത് ഉറുഗ്വേയുടെ സാധ്യതകളെത്തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. പോര്‍ചുഗലിനെതിരായ മത്സരത്തിലാണ് കവാനിക്ക് പരിക്കേറ്റത്. കാലിനേറ്റ പരുക്കു മൂലം നടക്കാന്‍ ബുദ്ധിമുട്ടിയ താരത്തെ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ താങ്ങി പുറത്തേക്കു കൊണ്ടു പോകുന്ന ദൃശ്യം ഈ ലോകകപ്പ് സമ്മാനിച്ച ഏറ്റവും മാനവികമായ ചിത്രങ്ങളില്‍ ഒന്നായിരുന്നു. കാവാനിയുടെ ഇരട്ട ഗോളുകളായിരുന്നു ആ മത്സരത്തില്‍ യൂറോപ്പ്യന്‍ ചാമ്പ്യനായ പോര്‍ചുഗലിനെ പുറത്തേക്കു നയിച്ചത്. കവാനിക്ക് അടുത്ത മത്സരം നഷ്ടമായേക്കുമെന്നാണ് പുറത്തു വന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

മാര്‍സെലോയും കോസ്റ്റയും

പതിനാറ് വര്‍ഷത്തിന് ശേഷം ആറാംകിരീടം ഉറപ്പിക്കാനായി പൊരുതുന്ന കാനറിപ്പടക്കും വെല്ലുവിളിയാകുന്നത് മിന്നും താരങ്ങളുടെ പരിക്ക്തന്നെയാണ്. മിഡ്-ഫീല്‍ഡര്‍ ഡഗ്ലസ് കോസ്റ്റയ്ക്കും മാര്‍സെലോയ്ക്കും പരിക്ക് പറ്റിയിയിരിക്കുന്നു. സെര്‍ബിയയ്‌ക്കെതിരായ മല്‍സരത്തിന്റെ തുടക്കത്തില്‍ പരുക്കേറ്റു മാര്‍സെലോക്ക് പുറത്തു പോകേണ്ടി വന്നിരുന്നു. എന്നാല്‍ പരിക്കു ഗുരുതരമല്ലെന്ന് ബ്രസീല്‍ ടീം അധികൃതര്‍ പറയുന്നുണ്ട്. കോസ്റ്റാറിക്കക്കെതിരെയുള്ള മത്സരത്തിനിടെയാണ് ഡഗ്ലസ് കോസ്റ്റയുടെ തുടക്ക് പരുക്കേറ്റത്. അദ്ദേഹത്തിന്റെ പരുക്ക് ഭേദമാകാന്‍ മൂന്നാഴ്ച സമയമെടുക്കുമെന്നാണ് ചില ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെയെങ്കില്‍ കോസ്റ്റക്ക് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

ജാമി വര്‍ഡി

ലെസ്റ്റര്‍ താരം ജാമി വര്‍ഡി ഇംഗണ്ട് മുന്നേറ്റ നിരയിലെ പ്രധാനിയാണ്. കൊളംബിയക്കെതിരായ മത്സരത്തിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റത്. ലോകകപ്പ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുട്ടിടിക്കുന്നവരെന്ന ചീത്തപ്പേര് മായ്ച്ചാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ജാമി വര്‍ഡിക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍