UPDATES

കായികം

എംബാപ്പേയല്ല, ഇന്നലത്തെ താരം ഉംറ്റിറ്റി

കാമറൂണില്‍ നിന്നുള്ള സാമുവല്‍ ഉംറ്റിറ്റിയെന്ന കുടിയേറ്റക്കാരനായിരുന്നു ഫ്രാന്‍സിന് വിജയ ഗോള്‍ സമ്മാനിച്ചത്

ഫ്രഞ്ച് പടയുടെ കരുത്തിന് മുന്നില്‍ ബെല്‍ജിയം നാട്ടിലേക്ക് മടങ്ങുമ്പോള്‍ പ്രതിരോധ ഭടന്‍ ഉംറ്റിറ്റിയോടാണ് ഫ്രാന്‍സ് നന്ദി പറയേണ്ടത്. റോക്കറ്റ് കാലുകളുമായി മൈതാന മിന്നല്‍ വേഗത തീര്‍ക്കുന്ന എംബാപ്പേയും കുന്തമുനകളായ പ്രോഗ്ബയും, ഗ്രീസ്മാനും അല്ലായിരുന്നു ഇന്നലത്തെ താരം. കാമറൂണില്‍ നിന്നുള്ള സാമുവല്‍ ഉംറ്റിറ്റിയെന്ന കുടിയേറ്റക്കാരനായിരുന്നു ഫ്രാന്‍സിന് വിജയ ഗോള്‍ സമ്മാനിച്ചത്.

ആദ്യ പകുതിയില്‍ നാലോളം അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഫ്രാന്‍സിന് രണ്ടാം പകുതിയിലെ തുടക്കത്തില്‍ തന്നെ ലീഡ് നല്‍കിയ ഉംറ്റിറ്റിയുടെ ആ ഗോളായിരുന്നു ഗ്രിസ്മാനും സംഘത്തിനെയും ഫൈനല്‍ പ്രവേശനത്തിലേക്ക് നയിച്ചത്. 51-ാം മിനുട്ടില്‍ ഗ്രീസ്മാന്‍ എടുത്ത കോര്‍ണര്‍ കിക്ക് ഉംറ്റിറ്റിയുടെ ഹെഡ്ഡറിലൂടെ പന്ത് ബെല്‍ജിയത്തിന്റെ പോസ്റ്റിലെത്തുകയായിരുന്നു.

24-കാരനായ ഉംറ്റിറ്റി ഫ്രാന്‍സിന്റെയും സ്പാനീഷ് ക്ലബ് ബാഴ്‌സലോണയുടെയും വിശ്വസ്തനായ സെന്റര്‍ ബാക്കാണ്. പതിനെട്ടാം വയസ്സില്‍ ഫ്രഞ്ച് ക്ലബ് ലിയോണില്‍ (2012-ല്‍) കരിയര്‍ കുറിച്ച ഉംറ്റിറ്റിയെ 2016-ല്‍ ബാഴ്‌സ 25മില്ല്യണ്‍ യൂറോയ്ക്ക് റാഞ്ചുകയായിരുന്നു. 2013-ല്‍ ഫിഫയുടെ അണ്ടര്‍ 20- വേള്‍ഡ് കപ്പില്‍ മികച്ച പ്രകടനം നടത്തിയ ഉംറ്റിറ്റി 2016 യൂറോ കപ്പില്‍ ഫ്രാന്‍സിന്റെ സീനിയര്‍ കുപ്പായത്തിലെത്തി.

മജിസിയ ബാനു എന്ന മലയാളി പെണ്‍കുട്ടി തട്ടമിട്ടു തന്നെ ലോക പഞ്ചഗുസ്തിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും

സെന്റര്‍ ഡിഫന്‍ഡറായി ഉജ്ജ്വലമായി കളിക്കുന്ന താരത്തിന് സാഹസികമായ നീക്കങ്ങള്‍ നടത്തുന്നതിന് യാതൊരു മടിയുമില്ല. അതുകൊണ്ട് തന്നെയാണ് ബാഴ്‌സ തങ്ങളുടെ വിശ്വസ്തനായ ഈ പടയാളിയെ നിലനിര്‍ത്താന്‍ 500 മില്ല്യണ്‍ യൂറോയ്ക്ക് കരാര്‍ പുതുക്കി നീട്ടിയത്. ബാഴ്സ കഴിഞ്ഞ തവണ നേടിയ ലാലിഗ കിരീടവും രണ്ട് കൊപ്പാ ഡെല്‍റേ കപ്പും ഉംറ്റിറ്റിയുടെ വിയര്‍പ്പിനും കൂടി അവകാശപ്പെട്ടതാണ്. ബാഴ്സ ജേഴ്‌സിയില്‍ 88 മല്‍സരങ്ങളില്‍ ബൂട്ട്‌കെട്ടിയ ഉംറ്റിറ്റി 3 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍