UPDATES

കായികം

ലോകകപ്പ് ക്രിക്കറ്റ് 2019 : മത്സരങ്ങളുടെ ഫിക്സ്ചര്‍ പുറത്തു വിട്ടു

ക്വാര്‍ട്ടര്‍ ഫൈനല്‍ ഇലാത്തതിനാല്‍ തന്നെ ഓരോ ടീമിനും ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മല്‍സരങ്ങളും നിര്‍ണായകമാവും.

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ഫിക്സ്ചര്‍ ഐസിസി പുറത്ത് വിട്ടു. അടുത്ത വര്‍ഷം മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് ഇത്തവണ ആതിഥ്യം വഹിക്കുന്നത് ഇംഗ്ലണ്ടാണ്. ജൂലൈ പതിനാലിനാണ് ഫൈനല്‍ മത്സരം. മുന്‍ ടൂര്‍ണമെന്റുകളില്‍ 14 ടീമുകളായിരുന്നു ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. 10 ടീമുകള്‍ ഒരൊറ്റ ഗ്രൂപ്പിലാണ് മത്സരിക്കുക. അതുകൊണ്ട് തന്നെ ഓരോ ടീമും പരസ്പരം ഒരു തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവരാണ് സെമി ഫൈനലിലേക്കു യോഗ്യത നേടുക. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ ടീമുകളാണ് ലോകകപ്പില്‍ മുത്തമിടാന്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍. ക്വാര്‍ട്ടര്‍ ഫൈനല്‍ ഇലാത്തതിനാല്‍ തന്നെ ഓരോ ടീമിനും ഗ്രൂപ്പുഘട്ടത്തിലെ എല്ലാ മല്‍സരങ്ങളും നിര്‍ണായകമാവും.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ജൂണ്‍ 1നു അഫ്ഗാനിസ്ഥാനെ നേരിട്ടു ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങും. ബ്രിസ്റ്റോളില്‍ ഡേ നൈറ്റായാണ് മത്സരം. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് കളിക്കുക. സൗത്താംപ്ടണിലെ ഹാംഷയറിലാണ് മത്സരം. ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക. സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. ലോര്‍ഡ്സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍