UPDATES

കായികം

ലോകകപ്പ് യോഗ്യത; ഇന്ത്യ ഇന്ന് രണ്ടാം അങ്കത്തിന്

ഇന്ന് രാത്രി 10 മണിക്കാണ് മത്സരം

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ ഇന്ത്യന്‍ ടീം ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെയാണ് എതിരിടുന്നത്. ദോഹയിലെ ജസിം ബിന്‍ അഹമ്മദ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

ആദ്യ മത്സരത്തില്‍ ഒമാനോട് പരാജയപ്പെട്ട ഇന്ത്യ ഇന്ന് വിജയം തന്നെയാണ് ലക്ഷ്യമിടുന്നത്. ശക്തരായ എതിരാളികള്‍ ആയതുകൊണ്ട് തന്നെ
ഇന്ത്യക്ക് മത്സരം കടുക്കും. ഇന്ത്യയെക്കാള്‍ ഏറെ കരുത്തരാണ് ഖത്തര്‍. കഴിഞ്ഞ മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ആണ് പരാജയപ്പെടുത്തിയത്. ഹാട്രിക്കുമായി അല്‍മോസ് അലിയും തിളങ്ങിയിരുന്നു. അല്‍മോസ് അലിയെയും ഖത്തറിന്റെ അറ്റാക്കിംഗ് സംഘത്തെയും നേരിടാന്‍ ഇന്ത്യന്‍ ഡിഫന്‍സിന് നന്നായി പണിപ്പെടേണ്ടി വരും.

മന്‍വീറോ ബല്‍വന്തോ ആകും സ്‌ട്രൈക്കറിന്റെ ചുമതലയേല്‍ക്കുക. ആശിഖും ഉദാന്തയും ഇന്നും ആദ്യ ഇലവനില്‍ ഉണ്ടാകും. മധ്യനിരയില്‍ സഹല്‍ എത്തുമോ എന്നത് സംശയമാണ്. ഒമാനെതിരെ ആദ്യ പകുതിയില്‍ മികച്ചു നിന്ന ശേഷം രണ്ടാം പകുതിയില്‍ ഇന്ത്യ തകരുകയായിരുന്നു. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍