UPDATES

കായികം

ഖത്തര്‍ ലോകകപ്പ്; 32 ടീമുകളെ പങ്കെടുപ്പിച്ച് നടത്താന്‍ ഫിഫ തീരുമാനം

ഖത്തറും അയല്‍ രാജ്യങ്ങളും ചേര്‍ന്ന് 48 ടീമുകളുടെ ടൂര്‍ണമെന്റ് നടത്തുന്ന ഫിഫ ചര്‍ച്ച ചെയ്തിരുന്നു.

2022 ഖത്തര്‍ ലോകകപ്പില്‍ കപ്പില്‍ 32 ടീമുകള്‍ പങ്കെടുപ്പിച്ചു നടത്താന്‍ ഫിഫ തീരുമാനം. നേരത്തെ 32 ടീമുകളുടെ ലോകകപ്പ് 48 ടീമുകളായി വര്‍ധിപ്പിക്കാന്‍ ഫിഫാ ആലോചിച്ചിരുന്നു. ഖത്തര്‍ ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ വളരെ മുന്നില്‍ എത്തിയതിനാല്‍ ഇനി മാറ്റങ്ങള്‍ വരുത്തുന്നത് ഉചിതമാകുന്നില്ലെന്നതിനാലാണ് നിലവിലെ തീരുമാനത്തില്‍ മാറ്റം വരുത്താതിരുന്നത്.

ഖത്തറും അയല്‍ രാജ്യങ്ങളും ചേര്‍ന്ന് 48 ടീമുകളുടെ ടൂര്‍ണമെന്റ് നടത്തുന്ന ഫിഫ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ നിലവിലെ ഒരുക്കങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുന്നത് പ്രാവര്‍ത്തികമാകില്ലെന്ന് ഉറപ്പായതോടെയാണ് 32 ടീമില്‍ തന്നെ തുടരാന്‍ ഫിഫ തീരുമാനിച്ചത്. ഫിഫ ലോകകപ്പിന്റെ ചര്‍ച്ചകള്‍ക്കായി ജൂണ്‍ 5 ലെ ഫിഫ കോണ്‍ഗ്രസിലേക്ക് പുതിയ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍