ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേക്ഷണം ചെയ്ത പരസ്യമാണിത്.
ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ ആക്രമിക്കുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ പരിഹസിച്ച പാക് ടെലിവിഷന്‍ ചാനലിലെ പരസ്യം പുതിയ വിവാദത്തിന് തിരികൊളുത്തി. ലോകകപ്പ് ക്രിക്കറ്റിന്റെ പശ്ചാത്തലത്തിലാണ് അഭിനന്ദന് വര്‍ധമാനെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്. അഭിനന്ദന് വര്‍ത്തമാന്റെ മുഖ സാദൃശ്യമുള്ള ആളെ പരസ്യത്തിലൂടെ ആവിഷ്ക്കരിച്ച സ്വകാര്യ ചാനല്‍ അഭിനന്ദനെ പാക് സൈന്യം ചോദ്യം ചെയ്തതിന് സമാനമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പാക് സൈന്യത്തിന്റെ പിടിയിലായ അഭിനന്ദനെ ചോദ്യം ചെയ്യുന്ന വീഡിയോ പാക് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ചായ കുടിച്ചായിരുന്നു പാക് സൈനികരുടെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന് ഉത്തരം നല്‍കിയത്.
അഭിനന്ദനെപ്പോലെ തോന്നിക്കുന്ന വ്യക്തിയോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാല്‍ ഇന്ത്യന്‍ ടീം സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങളെ കുറിച്ചും ചോദിക്കുന്നുണ്ട്. എല്ലാ ചോദ്യങ്ങള്‍ക്കും സോറി സര് എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന് പരസ്യത്തിലുള്ളയാള്‍ പറയുന്നു. അഭിനന്ദനെ പാകിസ്താന് സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തപ്പോള്‍ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പാക് സൈന്യം പിടികൂടിയപ്പോള്‍ ചോദിച്ച അതേ രീതിയില്‍ ചോദ്യങ്ങള്‍ പകര്‍ത്തിയാണ് ചാനല്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്.
ആദ്യ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന ചോദ്യത്തിനും സോറി സര് അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്കുന്നു. ശരി ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്ന് പറഞ്ഞ് എഴുന്നേല്ക്കുന്ന പരസ്യചിത്രത്തിലെ ആളോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കുന്നതോടൊപ്പം കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന ഹാഷ്ടാഗോടുകൂടി പരസ്യം അവസാനിക്കുന്നു.
ചായക്കപ്പിനെ ലോകകപ്പായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പരസ്യം ഇന്ത്യന്‍ വ്യോമ സേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ജൂണ്‍ പതിനാറിന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായി സംപ്രേക്ഷണം ചെയ്ത പരസ്യമാണിത്.
Jazz TV advt on #CWC19 takes the Indo-Pak air duel to new level. It uses the air duel over Nowshera and Wing Co Abhinandan Varthaman’s issue as a prop. @IAF_MCC @thetribunechd @SpokespersonMoD @DefenceMinIndia pic.twitter.com/30v4H6MOpU
— Ajay Banerjee (@ajaynewsman) June 11, 2019
He: what’s ur name? #Abhinandan: #AbhinandanVarthaman
He:u are from which place in India?
Abhi: am frm down south india
He: are u married?
Abhi: yes
He: how was the tea?
Abhi:tea is fantastic
He: which aircraft u fly?
Abhi: am not supposed to tell u thatpic.twitter.com/rkrVwUgJU0— Reddisaab (@aSouthIndian) March 4, 2019