UPDATES

ട്രെന്‍ഡിങ്ങ്

ഞാന്‍ കറുത്തവനാണ്, പക്ഷെ വെളുത്തവര്‍ മാത്രമല്ല സൗന്ദര്യമുള്ളവര്‍

തൊലിനിറത്തിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് ഇന്ന് ഞാന്‍ സംസാരിക്കുന്നത്

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് നിരയില്‍ അഭിനവ് മുകുന്ദ് എന്ന പേര് ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2011 മുതല്‍ ഇന്ത്യന്‍ ടീമില്‍ വന്നും പോയും ഈ ചെന്നൈക്കാരനുണ്ട്. എന്നാല്‍ ലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഈ ബാറ്റിംഗ് പ്രതിഭയെയും നം കാണുകയും ചെയ്തു. എന്നാലിപ്പോള്‍ ഈ 27കാരന്‍ താന്‍ നേരിടുന്ന വര്‍ണവെറിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സമീപകാലത്ത് അഭിനവ് മുകുന്ദിനെതിരെ അദ്ദേഹത്തിന്റെ നിറം ചൂണ്ടിക്കാട്ടി നിരവധി അധിക്ഷേപങ്ങളാണ് ട്വിറ്ററിലുണ്ടായത്.

വംശീയമായി അധിക്ഷേപിക്കപ്പെട്ടിട്ടും തളര്‍ന്ന് പോകാതെ മുന്നോട്ട് പോകുന്നവര്‍ നിരവധിയാണ്. ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യയിലെ ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്നതുപോലെ ദേശീയ ടീമില്‍ അംഗമായിട്ടും തനിക്കെതിരെയുള്ള വര്‍ണവെറി തുടര്‍ന്നതോടെയാണ് പ്രതികരിക്കാന്‍ അഭിനവ് തീരുമാനിച്ചത്. ആരുടെയും അനുകമ്പയ്ക്ക് വേണ്ടിയല്ല താന്‍ ഈ കുറിപ്പെഴുതുന്നത് എന്ന് പറഞ്ഞാണ് അഭിനവ് തുടങ്ങുന്നതു തന്നെ. എങ്കിലും ആളുകളുടെ മനോഭാവത്തില്‍ ഒരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുറിപ്പ്. തന്റെ കറുപ്പു നിറം ആളുകളെ അസ്വസ്ഥപ്പെടുത്തുകയാണെന്നാണ് അഭിനവ് പറയുന്നത്.

പത്താമത്തെ വയസ്സ് മുതല്‍ താന്‍ ക്രിക്കറ്റ് കളിക്കുന്നു. പതിനഞ്ചാമത്തെ വയസ്സ് മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി പലയിടങ്ങളിലും സഞ്ചരിച്ചു. ദേശീയ ടീമില്‍ ഇടംനേടിയത് ഏറെ കഠിനാധ്വാനം ചെയ്തു തന്നെയാണ്. എന്നിരുന്നാലും എന്റെ നിറത്തെക്കുറിച്ച് ആളുകള്‍ എന്തിനാണ് വേവലാതിപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള ചെന്നൈയില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ ജീവിതത്തിന്റെ നല്ലൊരു സമയവും ക്രിക്കറ്റ് മൈതനത്താണ് ചെലവിട്ടത്. കൊടുംവയിലത്ത് കളിച്ച് കരുവാളിച്ചതിനാലാണ് എനിക്ക് ഇന്ന് ഇന്ത്യന്‍ ടീമില്‍ എത്താന്‍ സാധിച്ചത്.

മുമ്പും പലരും ഇത്തരത്തില്‍ എന്റെ നിറത്തെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും എന്റെ ലക്ഷ്യത്തിന് തടസമാകാതിരിക്കാന്‍ ഞാന്‍ കാര്യമായിട്ടെടുത്തില്ല. തൊലിനിറത്തിന്റെ പേരില്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്ന നിരവധി പേര്‍ക്ക് വേണ്ടിയാണ് ഇന്ന് ഞാന്‍ സംസാരിക്കുന്നത്. സമൂഹമാധ്യമങ്ങളുടെ വരവോടെ ഇത്തരം അധിക്ഷേപങ്ങള്‍ അതിന്റെ എല്ലാ അതിര്‍ത്തിയും ലംഘിച്ചിരിക്കുന്നു. സൗന്ദര്യമെന്നാല്‍ വെളുത്തനിറമല്ലെന്ന് ഓര്‍ക്കുക. സ്വന്തം നിറം സുഖകരമാണെന്ന് മനസിലാക്കുക എന്നാണ് കുറിപ്പ് അവസാനിക്കുന്നത്.

അഭിനവിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം അനുഭവങ്ങള്‍ വെളിപ്പെടുത്തിയും വംശീയതയെ എതിര്‍ത്തുമുള്ള ട്വീറ്റുകളും അക്കൂട്ടത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍