UPDATES

കായികം

രണ്ടാം ടെസ്റ്റിലും തോൽവി : ടീം ഇന്ത്യക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം

പരമ്പരയില്‍ മൂന്നു മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ച് പരമ്പര പിടിക്കാന്‍ മികവുള്ള ടീമാണ് വിരാട് കോഹ്‌ലിയുടെതെന്നും ചില ആരാധകര്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരകളില്‍ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം രണ്ടാം ടെസ്റ്റിലെ തോല്‍വി ആവര്‍ത്തിച്ച കോഹ്‌ലി പടയ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം. ലോഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 159 റണ്‍സിനുമാണ് ടിം ഇന്ത്യ പരജായപ്പെട്ടത്. ഇതോടെ അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയില്‍ 0-2 ന് ഇന്ത്യ പിന്നിലായി. ആദ്യ ടെസ്റ്റിലെ ടിം സെലക്ഷനിലെ അപാകതകള്‍ പരിഹരിച്ച് ഗ്രൗണ്ടിലിറങ്ങിയ ഇന്ത്യയ്ക്ക് തോല്‍വി ഒഴിവാക്കാന്‍ സാധിക്കാതിരുന്നത് ടിം ഇന്ത്യയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നാണ് ക്രിക്കറ്റ് ആരാധകനും എംപിയുമായ ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ബാറ്റ്മാന്‍മാര്‍ പരാജയപ്പെടുകയാണെന്നും ഒരാളില്‍ പോലും വിശ്വാസം അര്‍പ്പിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് ശശി തരൂര്‍ ഇന്ത്യയുടെ തോല്‍വിയില്‍ നിരാശപ്പെട്ട് അഭിപ്രായം അറിയിച്ചത്. ഇംഗ്ലീഷ് മണ്ണില്‍ വിജയം പൊരുതി നേടാനുള്ള മനസ് ഇന്ത്യക്കില്ലെന്നും ലോഡ്‌സ് ക്രിക്കറ്റ് മൈതാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

പരമ്പരയില്‍ മൂന്നു മത്സരങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെന്നും തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ച് പരമ്പര പിടിക്കാന്‍ മികവുള്ള ടീമാണ് വിരാട് കോഹ്‌ലിയുടെതെന്നും ചില ആരാധകര്‍ പറയുന്നു. ആരാധകന്റെ പ്രതികരണത്തെ തുടര്‍ന്ന് പരമ്പരയില്‍ ഇനിയും മത്സരങ്ങള്‍ അവശേഷിക്കുന്നതിനാല്‍ ടീമിന്റെ വിജയത്തിനായി പ്രതീക്ഷകളും സ്വപ്‌നങ്ങളും തുടരാമെന്നും ശശി തരൂര്‍ പറഞ്ഞു. അതേസമയം ആദ്യ മത്സരത്തിലെ മോശംപ്രകടനത്തെ തുടര്‍ന്ന് പുറത്തായ ശിഖര്‍ ധവാന് ഒരവസരം കൂടി നല്‍കണമെന്നും അദ്ദേഹത്തിന് ഫോമിലേക്ക് വരാന്‍ കഴിയുമെന്നും കൂടാതെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സമാന്‍ റിഷത് പന്തിന് അടുത്ത മത്സരത്തില്‍ അവസരം കൊടുക്കുന്നതിനോടും തരൂര്‍ യോജിപ്പറിയിച്ചു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണം കെട്ടാണ് ലോര്‍ഡ്സില്‍ ഇന്ത്യന്‍ സംഘം കളം വിട്ടത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മുന്നില്‍ കളി മറന്ന ഇന്ത്യ ഇന്നിങ്സിനും 159 റണ്‍സിനും തകര്‍ന്നടിയുകയായിരുന്നു. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ 289 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍, ഇന്ത്യയെ 130 റണ്‍സിന് എറിഞ്ഞിട്ട് നാലാം ദിനം തന്നെ ഇംഗ്ലണ്ട് ഇന്നിങ്സ് വിജയം ആഘോഷിക്കുകയായിരുന്നു. തോല്‍വിയോടെ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-2ന് പിന്നിലായി. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ മേധാവിത്വം ഉറപ്പിക്കുകയും ചെയ്തു. സ്‌കോര്‍: ഇന്ത്യ 107, 130, ഇംഗ്ലണ്ട് 396/7 ഡിക്ലയേര്‍ഡ്. ഓള്‍റൗണ്ടര്‍ പ്രകടനം കാഴ്ചവച്ച ഇംഗ്ലീഷ് താരം ക്രിസ് വോക്സാണ് മാന്‍ ഓഫ് ദി മാച്ച്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍