UPDATES

കായികം

ഓസ്‌ട്രേലിയന്‍ പര്യടനത്തിലും റിഷഭ് പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായേക്കും

വിക്കറ്റ് കീപ്പിംഗില്‍ സാഹതന്നെയാണ് മികച്ച കളിക്കാരനെങ്കിലും ബാറ്റിംഗില്‍ പന്തിന്റെ അക്രമണോത്സുകത ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.

വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ റിഷഭ് പന്ത് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായേക്കും. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കോച്ച് രവിശാസ്ത്രീ തന്നെയാണ് സൂചന നല്‍കുന്നത്. ധോനി കഴിഞ്ഞാല്‍ മികച്ച വിക്കറ്റ് കീപ്പറായ വൃദ്ധിമാന്‍ സാഹ പരുക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയാല്‍ ആരെ പരിഗണിക്കുമെന്ന ചോദ്യത്തിന് ഫോം മാത്രമാണ് സെലക്ഷന് മാനദണ്ഡമെന്നായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.

എം എസ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം , ഇന്ത്യന്‍ വിക്കറ്റ് കീപ്പറായി ഏറ്റവും തിളങ്ങിയത് വൃദ്ധിമാന്‍ സാഹയായിരുന്നു. അതേസമയം താരങ്ങളുടെ മുന്‍കാല പ്രകടനങ്ങള്‍ നോക്കി ടീമില്‍ ഇടം നല്‍കാനാകില്ലെന്നാണ് ശാസ്ത്രിയുടെ നിലപാട്. അങ്ങനെ നോക്കുമ്പോള്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് തന്നെ എത്തിയേക്കുമെന്നാണ് വ്യക്തമാകുന്നത്. കൂടാതെ ഇംഗ്ലണ്ടിലും നാട്ടില്‍ വിന്‍ഡീസിനെതിരെയും റിഷഭ് പന്ത് ബാറ്റിംഗില്‍ തിളങ്ങിയതോടെ അവസരം പന്തിന് തന്നെയാകും.

വിക്കറ്റ് കീപ്പിംഗില്‍ സാഹതന്നെയാണ് മികച്ച കളിക്കാരനെങ്കിലും ബാറ്റിംഗില്‍ പന്തിന്റെ അക്രമണോത്സുകത ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ. ഓസ്‌ട്രേലിയയിലേക്ക് രണ്ട് വിക്കറ്റ് കീപ്പറെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ മാത്രമെ സാഹയ്ക്ക് അവസരമുണ്ടാകാനിടയുള്ളു. ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ച്വറി ഒഴിച്ചാല്‍ കഴിഞ്ഞ രണ്ട് ടെസ്റ്റ് പരമ്പരയിലും പരാജയപ്പെട്ട ഓപ്പണര്‍ ലോകേഷ് രാഹുലും ഓസ്‌ട്രേലിയന്‍ പര്യടനത്തിനുണ്ടാകുമെന്ന സൂചനയും രവി ശാസ്ത്രി നല്‍കുന്നുണ്ട്. രാഹുല്‍ ലോകോത്തര നിലവാരമുള്ള ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് ശാസ്ത്രി പറയുന്നത്. അരങ്ങേറ്റത്തില്‍ തിളങ്ങിയ കൗമാരതാരം പൃഥ്വി ഷായ്ക്ക് ഓസ്‌ട്രേലിയയില്‍ മികവ് തുടരാനാകുമെന്നും ഇന്ത്യന്‍ മുഖ്യപരിശീലകന്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍