UPDATES

കായികം

ഐഎസ്എലിനും കബഡി ലീഗിനും ശേഷം ഐപിഎലില്‍ കണ്ണ്‌വെച്ച് അമിതാഭ് ബച്ചന്‍

നിലിവിലെ സാഹചര്യത്തില്‍ ഐപിഎലില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് അനുവാദം ലഭിക്കുമോ എന്നതാണ് അമിതാഭ് ബച്ചന് ഐപിഎല്‍ പ്രവേശനത്തിനുമുള്ള മറ്റൊരു കടമ്പ.

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍)
പ്രവേശനത്തിനൊരുങ്ങുകയാണ്. ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ ചെന്നൈയിന്‍ എഫ്‌സി, പ്രോ കബഡി ലീഗില്‍ ജയ്പൂര്‍ പിങ്ക് പന്തേഴ്‌സിലും  നിലവില്‍ അമിതാഭ് ബച്ചന് ഓഹരി പങ്കാളിത്തമുണ്ട്.  ഐപിഎലില്‍ ഫ്രാഞ്ചൈസി  ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  ഉടമകളിലൊരാളാവാന്‍ ബച്ചന്‍ സമീപിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചകളില്‍ പുരോഗതി ഒന്നും ഉണ്ടായില്ല. ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള ചര്‍ച്ചകള്‍ ബച്ചന്‍ ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍.

രാജസ്ഥാന്‍ റോയല്‍സില്‍ ഓഹരി പങ്കാളിത്വമുള്ള ലളിത് മോദി കുടുംബവുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടതിനെ  തുടര്‍ന്ന് മറ്റൊരു ഓഹരി ഉടമയായ മനോജ് ബദാലെയുമായി ബച്ചന്‍ ലണ്ടനില്‍ കൂടി കാഴ്ച നടത്തിയതായും റിപോര്‍ട്ടുകള്‍ ഉണ്ട്.

ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുദ്രയും വാത്‌വെപ്പ് വിവാദത്തില്‍പ്പെട്ട് പുറത്ത് പോയ സാഹചര്യത്തില്‍ ഒരു സെലിബ്രിറ്റിയെ തിരയുകയാണ് രാജസ്ഥാന്‍. അതുകാണ്ട് തന്നെ അമിതാഭ് ബച്ചന്‍ പരിഗണിക്കപ്പെട്ടേക്കാനും സാധ്യതയേറെയാണ്. ടീമിലെ ശേഷിക്കുന്ന ബ്രാന്‍ഡ് ഓഹരികള്‍ താരം സ്വന്തമാക്കിയേക്കും. ചെന്നൈയിന്‍ എഫ്‌സിയിലെ ഡാനി കുടുംബവുമായി ഇതേ രീതിയില്‍  ഓഹരികള്‍ വാങ്ങുന്നതിനാണ്‌ ബച്ചന്റെ കരാര്‍.

എന്നാല്‍ ബിസിസിഐയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സിഒഎ കമ്മിറ്റിയോട് ആവശ്യപ്പെട്ടിണ്ട്. നിലിവിലെ സാഹചര്യത്തില്‍ ഐപിഎലില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് അനുവാദം ലഭിക്കുമോ എന്നതാണ് അമിതാഭ് ബച്ചന് ഐപിഎല്‍ പ്രവേശനത്തിനുമുള്ള മറ്റൊരു കടമ്പ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍