UPDATES

കായികം

“പ്രായം ഒരു പ്രശ്‌നമേ അല്ല”: സിഎസ്‌കെയെ വീണ്ടും ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ശേഷം ധോണി

ഏത് വര്‍ഷമാണ് ഒരു കളിക്കാരന്‍ ജനിച്ചത് എന്നത് പ്രശ്‌നമല്ല. നിങ്ങള്‍ക്ക് 19-20 വയസാണോ പ്രായം എന്നതല്ല ചോദ്യം. നിങ്ങള്‍ ഊര്‍ജ്ജസ്വലരാണോ എന്നാണോ എന്നതാണ്.

തന്റെ പ്രായം ഇതുവരെ കളിയില്‍ ഒരു പ്രശ്‌നമേ ആയിട്ടില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ മൂന്നാം തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ ശേഷം ക്യാപ്റ്റന്‍ എംഎസ് ധോണി പറഞ്ഞത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെ 30 കഴിഞ്ഞ താരനിരയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ധോണി. പ്രായമല്ല, ഫിറ്റ്‌നസ് ആണ് നോക്കേണ്ടത്. ഉദാഹരണത്തിന് അമ്പാട്ടി റായിഡുവിന് 33 വയസുണ്ട്. എന്നാല്‍ അദ്ദേഹം ഫിറ്റാണ്. ഗ്രൗണ്ടിന്റെ വലിയൊരു ഭാഗം കവര്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഏറെ നേരെ ഗ്രൗണ്ടില്‍ ചെലവഴിക്കാന്‍ റായിഡുവിന് കഴിയുന്നുണ്ട് – ധോണി പറഞ്ഞു. ഗ്രൗണ്ടില്‍ ഇത്തരത്തില്‍ നല്ല രീതിയില്‍ ചലിക്കാന്‍ കഴിയുന്ന കളിക്കാരെയാണ് ക്യാപ്റ്റന്മാര്‍ ആഗ്രഹിക്കുന്നത്. ഏത് വര്‍ഷമാണ് ഒരു കളിക്കാരന്‍ ജനിച്ചത് എന്നത് പ്രശ്‌നമല്ല.

നിങ്ങള്‍ക്ക് 19-20 വയസാണോ പ്രായം എന്നതല്ല ചോദ്യം. നിങ്ങള്‍ ഊര്‍ജ്ജസ്വലരാണോ എന്നാണോ എന്നതാണ്. കുറവുകളെ അംഗീകരിച്ച് മുന്നോട്ട് പോകണം. ഇന്നലെ ഫൈനലില്‍ സണ്‍റൈസസ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ മൂന്നാം കിരീടം നേടിയത്. സിഎസ്‌കെയുടെ ഏഴാമത്തെ ഫൈനലായിരുന്നു ഇത്. സണ്‍റൈസസ് ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം ഷേന്‍ വാറ്റ്‌സന്റെ മികച്ച സെഞ്ചുറി പ്രകടനത്തില്‍ ചെന്നൈ അനായാസം മറികടക്കുകയായിരുന്നു. 117 റണ്‍സാണ് ഷേന്‍ വാട്‌സണ്‍ നേടിയത്.

ക്യാപ്റ്റന്‍ കൂളൊക്കെ പണ്ട്; മനീഷ് പാണ്ഡെയോട് ചൂടായി ക്യാപ്റ്റനല്ലാത്ത ധോണി (വീഡിയോ)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചുവരുന്നു; ധോണിയും

ധോണി അത്ര ‘ക്യാപ്റ്റന്‍ കൂള്‍’ ഒന്നുമല്ല: സുരേഷ് റെയ്‌ന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍