UPDATES

കായികം

വേഗത്തില്‍ ടര്‍ഫ് ഒരുക്കി; അല്‍ബെയ്ത്ത് സ്റ്റേഡിയത്തിന് റെക്കോര്‍ഡ് നേട്ടം

ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.

2022 ലോകകപ്പ് ഫുട്ബോളിനായുളള ഒരുക്കങ്ങള്‍ ഖത്തറില്‍ പുരോഗമിക്കുകയാണ്. സ്‌റ്റേഡിയങ്ങള്‍ ഒരുക്കുന്നതുള്‍പ്പെടെ വേഗത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി  റെക്കോര്‍ഡ് നേട്ടം കൈവരിച്ച് അധികൃതര്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ പുതിയാരു നേട്ടമാണ് രാജ്യം കൈവരിച്ചിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് സ്റ്റേഡിയത്തില്‍ ടര്‍ഫ് ഒരുക്കിയാണ് ഖത്തറിലെ അല്‍ബെയ്ത്ത് സ്റ്റേഡിയത്തിന് റെക്കോര്‍ഡ് നേട്ടം സ്വന്തമായിരിക്കുന്നത്.

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അല്‍ വക്ര സ്റ്റേഡിയത്തിന്റെ തന്നെ റെക്കോര്‍ഡാണ് അല്‍ ബെയ്ത്ത് സ്റ്റേഡിയം മറികടന്നത്. ആറ് മണിക്കൂര്‍ 41 മിനുട്ട് 43 സെക്കന്റ് കൊണ്ടാണ് സ്റ്റേഡിയത്തില്‍ പുല്‍മൈതാനം സജ്ജീകരിച്ചത്. അല്‍ വക്ര സ്റ്റേഡിയത്തില്‍ ടര്‍ഫ് ഒരുക്കാനെടുത്ത 9 മണിക്കൂര്‍ 15 മിനുട്ടിന്റെ റെക്കോര്‍ഡാണ് അല്‍ ബെയ്ത്ത് തിരുത്തിയെഴുതിയത്. അറുപതിനായിരം പേര്‍ക്കിരിക്കാവുന്ന ഗാലറിയാണ് അല്‍ബെയ്ത്തില്‍ സജ്ജമാക്കുന്നത്. ലോകകപ്പിന്റെ സെമി ഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ ഇവിടെ നടക്കും. പരമ്പരാഗത അറബിക് തമ്പുകളുടെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ രൂപകല്‍പ്പന. സ്വിച്ച് അമര്‍ത്തിയാല്‍ തുറക്കുകയും അടക്കുകയും ചെയ്യാവുന്ന രൂപത്തിലാണ് സ്റ്റേഡിയത്തിന്റെ മേല്‍ക്കൂര സജ്ജമാക്കുന്നത്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍