UPDATES

കായികം

എടിപി ടൂര്‍ ഫൈനല്‍സ് :ദ്യോക്കോവിച്ചിനെ തോൽപ്പിച്ച് സ്വെരേവിന് കിരീടം

നേരത്തെ ആറുതവണ ചാമ്പ്യനായിരുന്ന സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിലെത്തിയത്.

ലോക ഒന്നാം നമ്പർ താരം സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കോവിച്ചിനെ കീഴ്‌പ്പെടുത്തി ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വെരേവിന് എടിപി ടൂര്‍ ഫൈനല്‍സ് ടെന്നീസ് ടൂർണമെന്റ് ചാമ്പ്യനായി. 21- കാരനായ അലക്സാണ്ടര്‍ സ്വെരേവ് തന്റെ ചുരുങ്ങിയ കരിയറിനുള്ളില്‍ നേടിയ മികച്ച നേട്ടമാണിത്. നൊവാക്ക് ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരം കീഴ്പ്പെടുത്തിയത്. സ്‌കോര്‍ 6-4, 6-3.

നേരത്തെ ആറുതവണ ചാമ്പ്യനായിരുന്ന സ്വിസ് താരം റോജര്‍ ഫെഡററെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലിലെത്തിയത്.

ടൂര്‍ണമെന്റില്‍ ഒരു മത്സരംപോലും തോല്‍ക്കാതെ മിന്നുന്ന ഫോമില്‍ കളിച്ചുവന്ന ദ്യോക്കോവിച്ചിന് ഫൈനലില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തില്‍ രണ്ട് ബ്രേക്ക് പോയന്റുകള്‍ മാത്രമാണ് ദ്യോക്കോവിച്ച് വഴങ്ങിയത്. രണ്ടും മുതലെടുക്കാന്‍ സ്വെരേവിന് കഴിഞ്ഞതോടെ സെര്‍ബിയന്‍ താരം കളി കൈവിടുകയായിരുന്നു. കിരീടനേട്ടത്തെ വിവരിക്കാന്‍ വാക്കുകളില്ലെന്നാണ് മത്സരശേഷം സ്വെരേവിന്റെ പ്രതികരണം. താന്‍ ഇതുവരെ നേടിയിട്ടുള്ളതില്‍ ഏറ്റവും വലിയ കിരീടമാണിത്. ദ്യോക്കോവിച്ചിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല. കഴിഞ്ഞ ചില മാസങ്ങളില്‍ മികച്ച ഫോമിലായിരുന്ന അദ്ദേഹം ഒടുവില്‍ ഒരു തോല്‍വി വഴങ്ങിയിരിക്കുന്നു. അത് തന്റെ ജയത്തിനാണെന്നതില്‍ നന്ദിയുണ്ടെന്നും സ്വെരേവ് മത്സര ശേഷം പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍