UPDATES

കായികം

പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ മിസ്ബാ ഉള്‍ ഹഖ് ഇനി ഇരട്ടവേഷത്തില്‍

ഡീന്‍ ജോണ്‍സ്, മോഹ്‌സിന്‍ ഖാന്‍, കോട്‌നി വാല്‍ഷ് എന്നിവരെ മറികടന്നാണ് മിസ്ബാ പരിശീലകനാകുന്നത്.

ലോകകപ്പ് തിരിച്ചടിയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് മികച്ച തിരിച്ചു വരവ് ലക്ഷ്യമിട്ട് മുന്‍ ക്യാപ്റ്റന്‍ മിസ്ബാ ഉള്‍ ഹഖിനെ മുഖ്യ പരിശീലകനായും ചീഫ് സെലക്ടറായും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. വഖാര്‍ യൂനിസിനെ ബോളിങ് പരിശീലകനായും നിയമിച്ചിട്ടുണ്ട്. നിലവിലെ പരിശീലകന്‍ മിക്കി ആര്‍തറിന് കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന് പിസിബി നേരത്തേ തീരുമാനിച്ചിരുന്നു. ടീമിന്റെ സെലക്റ്റര്‍മാരായി പാക്കിസ്ഥാനിലെ ആറ് പ്രവശ്യകളിലെ പരിശീലകരേയും നിയമിച്ചു.

ഡീന്‍ ജോണ്‍സ്, മോഹ്‌സിന്‍ ഖാന്‍, കോട്‌നി വാല്‍ഷ് എന്നിവരെ മറികടന്നാണ് മിസ്ബാ പരിശീലകനാകുന്നത്. കളിക്കാരുമായുള്ള നല്ല ബന്ധവും ഉയര്‍ന്ന വ്യക്തിത്വവും താരത്തിന് ഗുണം ചെയ്തു. വഖാര്‍ യൂനിസാണ് പുതിയ ബൗളിംഗ് കോച്ച്. മൂന്ന് വര്‍ഷത്തേക്കാണ് മുന്‍താരത്തെ നിയമിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയാണ് ഇരുവരുടെയും ആദ്യ പരീക്ഷണം. സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒമ്പത് വരെയാണ് പരമ്പര. 45കാരനായ മിസ്ബ 2017 മേയിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പാക് ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരുടെ പട്ടികയിലാണ് മുന്‍താരത്തിന്റെ സ്ഥാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍