UPDATES

കായികം

‘എല്ലാ ഫോര്‍മാറ്റുകളിലും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു’; വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അമ്പാട്ടി റായിഡു

ലോകകപ്പ് സംഘത്തില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് 2 മാസത്തിന് ശേഷം അംബട്ടി റായുഡു തീരുമാനം പിന്‍വലിച്ച് തിരിച്ചെത്തുകയാണ്. വിരമിക്കല്‍ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയാണെന്നും ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദ് ടീമിനായി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ സന്നദ്ധനാണെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തില്‍ റായിഡു വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്സ്, വിവിഎസ് ലക്ഷ്മണ്‍, നോയല്‍ ഡേവിഡ് എന്നിങ്ങനെ വിഷമ ഘട്ടത്തില്‍ എനിക്കൊപ്പം നിന്നവര്‍ക്ക് ഈ സമയം നന്ദി പറയുകയാണെന്നും, എന്നില്‍ ഇനിയും ക്രിക്കറ്റ് ഉണ്ടെന്ന് ഇവരാണ് എന്നെ ബോധ്യപ്പെടുത്തിയത് എന്നും റായിഡു പറയുന്നു.

വിരമിക്കല്‍ പ്രഖ്യാപനത്തില്‍ നിന്ന് പുറത്തു വന്ന റായിഡു ഹൈദരാബാദിന് വേണ്ടി 2019-2020 സീസണ്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചതായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ സിഒഎയ്ക്ക് അയച്ച കത്തില്‍ പറയുന്നു. ലോകകപ്പ് സംഘത്തില്‍ നിന്ന് റായിഡുവിനെ ഒഴിവാക്കിയതിന് പിന്നാലെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. റിസര്‍വ് ലിസ്റ്റില്‍ റായിഡുവിനെ ഉള്‍പ്പെടുത്തിയെങ്കിലും ധവാനും, വിജയ് ശങ്കറിനും പരിക്കേറ്റിട്ടും റായിഡുവിന് ടീമിലേക്ക് ക്ഷണം ലഭിച്ചില്ല. ധവാന് പരിക്കേറ്റപ്പോള്‍ പന്തും, വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ മായങ്ക് അഗര്‍വാളുമാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍