UPDATES

ലോക ബോക്സിങ്ങ് ചാംപ്യൻഷിപ്പ്: അമിത് പങ്കലിന് വെള്ളി, ഫൈനലിൽ വീണത് എഷ്യന്‍ ചാംപ്യന് മുന്നിൽ

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി അമിത് പങ്കൽ മാറി.

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ താരം അമിത് പങ്കലിന് വെള്ളി. ഉസ്ബകിസ്ഥാൻ താരവും എഷ്യൻ ഗെയിംസ് ജേതാവുമായ ഷകോബിദിൻ ഷോയ്റോവിനെിരായ ഫൈനൽ മൽസരത്തിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ കീരീട പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. സ്കോർ 5-0.

എന്നാൽ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ താരമായി അമിത് പങ്കൽ മാറി. 52 കിലോഗ്രാം വിഭാഗം ഫൈനലിലാണ് അമിത് പങ്കൽ മൽസരിച്ചത്. സെമിഫൈനലിൽ കസാകിസ്ഥാൻ താരത്തെ 3-2ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ അമിത്തിന്റെ മുന്നേറ്റം ഫൈനലിൽ പ്രവേശിച്ചത്.

രണ്ടുവര്‍ഷം മുമ്പ് ആദ്യ ദേശീയ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ തന്നെ കിരീടംനേടിയാണ് 23കാരനായ അമിത് ബോക്സിങ് റിങ്ങില്‍ പ്രശസ്തനാവുന്നത്. മേരി കോമിന് ശേഷം ബോക്സിങ് റിങ്ങില്‍ നിന്നൊരു ലോകകിരീടമാണ് രാജ്യം കാത്തിരുന്നിരുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍