UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി അനില്‍ കുംബ്ലെ തുടര്‍ന്നേക്കും

ഉപദേശക സമിതി ബിസിസിഐക്ക് കുംബ്ലയെ കോച്ചായി നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി അനില്‍ കുംബ്ലെ തുടര്‍ക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ കുംബ്ലെ കോച്ചായി തുടരണമെന്ന് കാണിച്ച് ബിസിസിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ചാമ്പ്യന്‍സ് ട്രോഫി കഴിയുന്നതോട് കൂടി ഇന്ത്യന്‍ ടീമുമായുള്ള കുംബ്ലയുടെ കരാര്‍ അവസാനിക്കുകയാണ്.

നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പടെയുള്ളവരുടെ കളിക്കാരുടെ അതൃപ്തി കണക്കിലെടുത്ത് കുംബ്ലയുമായുള്ള കരാര്‍, ബിസിസിഐ തുടരില്ലെന്നാണ് വിവരങ്ങള്‍. കളിക്കാരും കോച്ചും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും കോഹ്‌ലി ഇതെല്ലാം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപദേശക സമിതി ബിസിസിഐക്ക് കുംബ്ലയെ കോച്ചായി നിലനിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍