UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്‌നയാണ് മെഡല്‍ നേടിയത്

ഇന്നലെ ഷൂട്ടിംഗില്‍ രാഹി സര്‍ണോബാത് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയ്ക്കു നാലു സ്വര്‍ണമായി.

ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം. വനിതാ സിംഗിള്‍സില്‍ അങ്കിതാ റെയ്‌നയാണ് മെഡല്‍ നേടിയത്. സൂപ്പര്‍ താരം സാനിയാ മിര്‍സയുടെ പിന്‍ഗാമിയെന്നു വിശേഷിപ്പിക്കപ്പടുന്ന അങ്കിത സെമി ഫൈനലില്‍ പൊരുതി വീഴുകയായിരുന്നു. ചൈനീസ് താരം സാങ് ഷുവെയോട് 4-6, 6-7 നായിരുന്നു അങ്കിതയുടെ തോല്‍വി. മല്‍സരം രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. പരാജയപ്പെട്ടെങ്കിലും മറ്റൊരു മെഡല്‍ കൂടി ഇന്ത്യയുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ താരത്തിനു സാധിച്ചു. ഇന്നലെ ഷൂട്ടിംഗില്‍ രാഹി സര്‍ണോബാത് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഇതോടെ ഇന്ത്യയ്ക്കു നാലു സ്വര്‍ണമായി.

ടെന്നിസ് പുരുഷ ഡബിള്‍സ് ഇനത്തില്‍ രോഹന്‍ ബൊപ്പണ്ണ-ദ്വിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചു.ജപ്പാന്റെ യൂസുകി-ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍