UPDATES

കായികം

സെഞ്ചുറികളുടെ നായകനായി കൊഹ്‌ലി; ഉയര്‍ന്ന സ്‌കോറുകള്‍ വെട്ടിപ്പിടിച്ച് രോഹിത്ത്, റെക്കോര്‍ഡ് പെരുമഴ

മല്‍സരം അവസാനിക്കുമ്പോള്‍ 2010നു ശേഷം ഏകദിനത്തില്‍ 300നു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കൂടുതല്‍ തവണ പിന്തുടര്‍ന്ന് ജയിച്ച ടീമായും ഇന്ത്യ ചരിത്രം കുറിച്ചു.

ഇന്ത്യ വെലസ്റ്റ് ഇന്‍ഡീന്‍ ഏകദിന പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ടീം ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുമ്പോള്‍ ഒപ്പം പിറന്നത് ഒരുപിടി റെക്കോര്‍ഡുകളും. ക്രിക്കറ്റിന്റെ ടെസ്റ്റ്, ഏകദിനം, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി ഋഷഭ് പന്ത് മാറിയ മല്‍സരം എന്ന നിലയില്‍ ആദ്യറെക്കോര്‍ഡ് സ്വന്തമാക്കി. ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ 21 വര്‍ഷവും 17 ദിവസവുമാണ് പന്തിന്റെ പ്രായം. 19ാം വയസ്സില്‍ മൂന്നു ഫോര്‍മാറ്റിലും അരങ്ങേറിയ ഇഷാന്ത് ശര്‍മയുടെ നേട്ടമായിരുന്നു പഴങ്കഥയാക്കിയത്.

ഇതിന് പിറകെ ബാറ്റിങ്ങില്‍ വിസ്മയം തീര്‍ത്ത് ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും രോഹിത് ശര്‍മയും കളം നിറഞ്ഞപ്പോള്‍ പിന്നീട് റെക്കോര്‍ഡുകളുടെ പെരുമഴ. 117 പന്തില്‍ 15 ബൗണ്ടറികളും എട്ടു സിക്‌സും സഹിതം രോഹിത് 152 റണ്‍സുമായി രോഹിത്ത് കളത്തില്‍ ഉറച്ചുനിന്നപ്പോള്‍ , 107 പന്തുകളില്‍ നിന്നും കോഹ്‌ലി 140 റണ്‍സാണെടുത്തത്. 21 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതമായിരുന്നു കൊഹലിയുടെ നേ്ട്ടം. ഇതിനിടെ അഞ്ച് തവണ 150 മുകളില്‍ സ്‌കോര്‍ ചെയ്‌തെന്ന് സാക്ഷാല്‍ സച്ചിന്‍ ടെന്‍ടുല്‍ക്കര്‍ തീര്‍ച്ച ചരിത്രം പഴങ്കതയായി. ക്രിക്കറ്റ് ഇതിഹാസങ്ങളായിരുന്ന സനത് ജയസൂര്യ, ക്രിസ് ഗെയ്ല്‍, ഡേവിഡ് വാര്‍ണര്‍, ഹാഷിം അംല എന്നിവര്‍ ഇനി റോഹിത്തിനും സച്ചിനും പിന്നില്‍ മാത്രം.

200, 250ല്‍ കൂടുതല്‍ റണ്‍സുകള്‍ കൂടുതല്‍ നേടിയ താരമെന്ന് റെക്കോര്‍ഡിനൊപ്പമാണ്‌ രോഹിതിന്റെ പുതിയ നേട്ടം. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങളില്‍ ആറോ അതിലധികമോ സിക്‌സ് നേടുന്ന മൂന്നാമത്തെ താരമായി രോഹിത് ശര്‍മ മാറി. ഓപ്പണറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരമായി 167 സിക്‌സുകള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം ഒരിക്കല്‍ കൂടി രോഹിത്ത് സ്ഥാനം പിടിച്ചു. 2017ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കളിച്ച എല്ലാ ഏകദിന ടൂര്‍ണമെന്റുകളിലും സെഞ്ചുറി നേടുന്ന താരമായും രോഹിത് ശര്‍മ സ്വന്തം പേര് കുറിക്കുന്നു.

ഗുവഹാത്തിയില്‍ 36ാം സെഞ്ചുറി പൂര്‍ത്തിയാക്കിയ കൊഹാലി ഒരിക്കലും തകര്‍ക്കില്ലെന്ന് കരുതിയിന്നു 49 സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോര്‍ഡിന് അടുത്തേത്തക്ക് ഒരു ചുവട് കൂടി ഉറപ്പിക്കുകയാണ്. 3 സെഞ്ചുറികള്‍ മാത്രം അകലെയാണ് ആ നേട്ടം. ഏകദിനത്തില്‍ 36 സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സച്ചിന് 311 ഇന്നിങ്‌സുകള്‍ വേണ്ടിവന്നപ്പോള്‍ കോഹ്‌ലിക്ക് 204 ഇന്നിങ്‌സുകള്‍ മാത്രം കളിച്ചെന്നതും പ്രത്യേകതയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലിയുടെ 60ാം സെഞ്ചുറികൂടുയായിരുന്നു ഇത്. 386 ഇന്നിങ്‌സുകളില്‍നിന്ന് 60ാം സെഞ്ചുറി പിന്നിട്ടപ്പോള്‍ 426 ഇന്നിങ്‌സുകളില്‍നിന്ന് 60ാം സെഞ്ചുറി പിന്നിട്ട സച്ചിന്‍ കൊഹ്‌ലിക്ക് പിറകിലായി. 35 പന്തില്‍ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ കൊഹ്‌ലി വേഗമേറിയ നാലാമത്തെ അര്‍ധസെഞ്ചുറിയും ഗുവാഹത്തിയില്‍ പുര്‍ത്തിയാക്കിയിരുന്നു.

ഇതിനിടെ ക്യാപ്റ്റനെന്ന നിലയില്‍ തുടര്‍ച്ചയായ രണ്ടാം കലണ്ടര്‍ വര്‍ഷത്തിലും രാജ്യാന്തര ക്രിക്കറ്റില്‍ 2000 റണ്‍സ് പിന്നിടുകയും ചെയ്തു. ട്ടാം തവണയാണ് 300നു മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കോഹ്‌ലി സെഞ്ചുറി നേടുന്നത്. അതില്‍ മല്‍രങ്ങളിലും ഇന്ത്യ വിജയം കാണുകയും ചെയ്തു. ഏകദിനത്തില്‍ 81 റണ്‍സ് കൂടി നേടിയാല്‍ 10,000 റണ്‍സ് ക്ലബ്ബിലും കോഹ്‌ലി ഇടം പിടിക്കും. ഈ നേട്ടം ഏറ്റവും വേഗത്തില്‍ കൈവരിക്കുന്ന താരമായും കോഹ്ലി ചരിത്രം കുറിക്കും. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് രോഹിത് -കോഹ്‌ലി സഖ്യം ഗുവാഹത്തിയില്‍ കുറച്ച 246 എന്ന സ്‌കോര്‍. രാജ്യാന്തര ക്രിക്കറ്റില്‍ രണ്ടാമതത്തെതുമാണിത്.  മല്‍സരം അവസാനിക്കുമ്പോള്‍ 2010നു ശേഷം ഏകദിനത്തില്‍ 300നു മുകളിലുള്ള വിജയലക്ഷ്യം ഏറ്റവും കൂടുതല്‍ തവണ പിന്തുടര്‍ന്ന് ജയിച്ച ടീമായും ഇന്ത്യ ചരിത്രം കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍