UPDATES

ട്രെന്‍ഡിങ്ങ്

അർജന്റീനയും സെമിയിൽ; ഇനി സ്വപ്ന പോരാട്ടം, എതിരാളി ബ്രസീൽ

എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെനസ്വേലയെ തകര്‍ത്തത്.

കോപ്പ അമേരിക്ക ടൂർണമെന്റിലെ ക്വാർട്ടർ മൽസരത്തിൽ വെനസ്വേലയെ തകർത്ത് അർജന്റീനയുടെ മുന്നേറ്റം. കോപ്പയിൽ കിതച്ച് തുടങ്ങിയ അർജന്റീന ക്വാർട്ടർ മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് വെനസ്വേലയെ തകര്‍ത്തത്. അർജന്റീന സെമി ബർത്ത് ഉറപ്പിക്കുമ്പോൾ ഇനി നടക്കാനിരിക്കുന്നത് അരാധകർ കാത്തിരിക്കുന്ന തീ പാറും പോരാട്ടം. സെമിയിൽ ബ്രസീലും അർജന്റീനയും നേർക്കു നേർ.

മെസിയുടെ മികവിലല്ലാതെ അര്‍ജന്റീന ജയിച്ചു കയറിയെന്ന് പറയേണ്ടി വരും കോപ്പ അമേരിക്കയിലെ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ വിജയത്തിന്. പക്ഷേ ഷോട്ടുതിര്‍ക്കുന്നതിലും, ഓണ്‍ ടാര്‍ഗറ്റിലേക്ക് പന്ത് എത്തിക്കുന്നതിലും മികവ് കാട്ടിയാണ് അര്‍ജന്റീന അവസാന നാലില്‍ ഇടം ഉറപ്പിക്കുന്നത്. എന്നാല്‍ പന്ത് കയ്യടക്കി പാസുകളിലൂടെ ആധിപത്യം പുലര്‍ത്തിയത് വെനസ്വേലയായിരുന്നത് ഇപ്പോഴും അർജന്റീനയുടെ ആരാധകരെ ഭയപ്പെടുത്തുന്ന വസ്തുതയാണ്.

കളി തുടങ്ങി 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ അർജന്റീന കോപ്പയിലെ തങ്ങളുടെ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. ലൗട്ടാറൊ മാര്‍ട്ടിനെസാണ് ഗോൾ നേടിയത്. 74-ാം മിനിറ്റില്‍ ജിയോവാനി ലോ സെല്‍സോയും വല ചലിപ്പിച്ചു. ലയണല്‍ മെസ്സിയെടുത്ത കോര്‍ണര്‍ കിക്കില്‍ സെര്‍ജിയോ അഗ്യൂറോയുടെ അസിസ്റ്റില്‍ നിന്നായിരുന്നു പ്രതീക്ഷകൾ വാനോളമുയത്തിയ മാര്‍ട്ടിനെസിന്റെ ഗോള്‍. ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറായ മാര്‍ട്ടിനസിന്റെ അര്‍ജന്റീനയ്ക്ക് വേണ്ടിയുള്ള ആറാം കരിയര്‍ ഗോളായിരുന്നു അത്.

68ാം മിനിറ്റിലെ നിർണായകമായ മാറ്റമാണ് ലീഡ് ഉയർത്താൻ അര്‍ജന്റീനയെ സഹായിച്ചത്. മധ്യനിരയില്‍ മര്‍കസ് അക്യുനയ്ക്ക് പകരം ജിയോവനി സെല്‍സോയെ ഇറക്കി. 74ാം മിനിറ്റില്‍ തീരുമാനം ശരിയെന്ന് ഉറപ്പിച്ച് സെല്‍സോ ഗോള്‍വലയും കുലുക്കി. അർജന്റീനയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പാഴായി. മെസ്സി നിരവധി ഗോൾ അവസരങ്ങൾ ഒരുക്കി നൽകി. എന്നാൽ ഫിനിഷിംഗിലെ പോരായ്മ തിരിച്ചടിയായി.

അതിനിടെ ഫുട്ബോൾ ആരോധകരുടെ സ്വപ്ന ഫൈനലിന് വഴിയൊരുങ്ങുമ്പോൾ കണക്കുകളില്‍ ബ്രസീൽ ആണ് മുന്നിലെന്ന് കരുതേണ്ടി വരും. അർജന്റീനയെ താരതമ്യം ചെയ്യുമ്പോൾ കോപ്പയിൽ മെച്ചപ്പെട്ട പ്രകടനമായിരുന്ന ബ്രസീലിന്റെത്. എന്നാൽ മെസ്സിയുടെ അര്‍ജന്റീനയും താരങ്ങൾ നിറഞ്ഞ ബ്രസീലും ഏറ്റുമുട്ടുമ്പോൾ ഇവിടെ കേരളത്തിലും അതിന്റെ ആവേശം വാനോളം ഉയരും. 2008 ബെയ്ജിങ് ഒളിമ്പിക്‌സ് സെമിഫൈനലിലാണ്അര്‍ജന്റീനയും ബ്രസീലും അവസാനമായി മുഖാമുഖം വന്നത്. 2007ല്‍ വെനസ്വേലയില്‍ നടന്ന ഫൈനലിലായിരുന്നു കോപ്പയിലെ അവസാന പോരാട്ടം. മെസ്സി കളിച്ച ആ മത്സരത്തില്‍ അര്‍ജന്റീന 3-0ത്തിന് പരാജയപ്പെടുകയാണ് ഉണ്ടായത്.

 

ഡെന്മാര്‍ക്കില്‍ അധികാരത്തിലേറിയത് വലത്തോട്ട് ചാഞ്ഞ കുടിയേറ്റ നയമുള്ള ഇടതുപക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍