ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക രണ്ടം റൗണ്ടില്‍ അടിതെറ്റി. പക്ഷെ ആ കാരണത്താല്‍ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കേണ്ടതില്ല എന്നും ടെവസ് വ്യക്തമാക്കി.കൂടാതെ അര്‍ജന്റീന അദ്ദേഹത്തിന് സന്തുഷ്ടനായി ജോലിചെയ്യാനുള്ള വഴികള്‍ കണ്ടെത്തണമെന്നും ടെവസ് പറഞ്ഞു.
സൂപ്പർ താരം മെസ്സി വിരമിക്കാൻ സമയമായിട്ടില്ലെന്നും, മെസ്സിയെ ഇനിയും രാജ്യത്തിന് ആവശ്യമുണ്ടെന്നും മുൻ അർജന്റീനിയൻ സ്റ്റാർ സ്ട്രൈക്കർ കാർലോസ് ടെവസ്. ലോകകപ്പിലെ അർജന്റീനയുടെ ദയനീയ പ്രകടനത്തിനു ശേഷം മെസ്സിയ്ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ടെവസ്സിന്റെ പ്രതികരണം.
ഇപ്പോള്‍ വിശ്രമമാണ് മെസ്സിയ്ക്ക്് ആവശ്യം. അതിനു ശേഷം വീണ്ടും മെസ്സി ടീമിനൊപ്പം ശക്തമായി തിരിച്ചുവരണം. ഫുട്ബോള്‍ കളിക്കുന്നിടത്തോളം കാലം അര്‍ജന്റീനയുടെ ആത്മാവ് മെസ്സിയിലാണ്. അര്‍ജന്റീനയുടെ ഏറ്റവും വലിയ ആരാധ്യപുരുഷനായതു കൊണ്ടു തന്നെ മെസ്സി ഈ ഉത്തരവാദിത്വം ഏറ്റെടുക്കണം’ടെവസ് ആവശ്യപ്പെട്ടു.
ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക രണ്ടം റൗണ്ടില്‍ അടിതെറ്റി. പക്ഷെ ആ കാരണത്താല്‍ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കേണ്ടതില്ല എന്നും ടെവസ് വ്യക്തമാക്കി.കൂടാതെ അര്‍ജന്റീന അദ്ദേഹത്തിന് സന്തുഷ്ടനായി ജോലിചെയ്യാനുള്ള വഴികള്‍ കണ്ടെത്തണമെന്നും ടെവസ് പറഞ്ഞു.
‘മെസ്സിയിപ്പോള്‍ മറ്റൊന്നിനേക്കുറിച്ചും ചിന്തിക്കേണ്ടതില്ല. പദ്ധതികളൊന്നുമില്ലെങ്കില് അദ്ദേഹം സന്തോഷാവാനായിരിക്കും. അര്‍ജന്റീനയെ ചാമ്പ്യന്‍മാരാക്കുന്നതിന് ഒറ്റയ്ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടേറിയതാണ്, ലക്ഷ്യം നേടിയെടുക്കുന്നതിന് അവന് ഒരു കൈസഹായം നല്‍കുന്നില്ല. മറിച്ച് തെറ്റായ ഒരുപാട് പിരിമുറുക്കങ്ങളാണ് നല്‍കുന്നത്. ടെവസ് കൂട്ടിച്ചേര്‍ത്തു.ടെവസ് അർജന്റീനയുടെ ബൊക്ക ജൂനിയേഴ്സിൽ ആണ് ഇപ്പോൾ കളിക്കുന്നത്.