UPDATES

ട്രെന്‍ഡിങ്ങ്

“റഷ്യ ലോകപ്പില്‍ ഞങ്ങളേക്കാള്‍ മികച്ചവര്‍ ബ്രസീലും ജര്‍മ്മനിയും സ്‌പെയിനും”: മെസി

സ്‌പെയിന്‍ ടീമില്‍ കളിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ലോകചാമ്പ്യനായേന, ലോകകപ്പ് നേടിയേനെ എന്നെല്ലാം ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ മറ്റൊരാളായി പോയെനെ. ഒരിക്കലും ഇതുപോലെ ആവില്ലായിരുന്നു. അത്തരത്തില്‍ സ്‌പെയ്‌നിന് വേണ്ടി കളിക്കണം എന്ന് എനിക്ക് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല – മെസി പറഞ്ഞു.

റഷ്യ ലോകകപ്പില്‍ അര്‍ജന്റീനയേക്കാള്‍ മികച്ച ടീമുകളാണ് ബ്രസീലിനും ജര്‍മ്മനിക്കും സ്‌പെയിനിനുമെല്ലാം ഉള്ളതെന്ന് ലയണല്‍ മെസി. യാഥാര്‍ത്ഥ്യബോധത്തോടെ വേണം ആരാധകര്‍ ഈ ലോക കപ്പിനെ കാണാനെന്നും മെസി ചൂണ്ടിക്കാട്ടി. കനാല്‍ 13 എന്ന അര്‍ജന്റീന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മെസി മനസ് തുറന്നത്. ഇത്തവണത്തെ ഫേവറിറ്റുകള്‍ നമ്മളല്ല. പക്ഷെ നമുക്ക് നല്ല കളിക്കാരുണ്ട്. എനിക്ക് ഈ ടീമില്‍ വിശ്വാസമുണ്ട്. പ്രതിഭയും പരിചയ സമ്പത്തുമുള്ള കളിക്കാരാണ് അര്‍ജന്റീനക്കുള്ളത്. എന്നാല്‍ ഞങ്ങളാണ് ഏറ്റവും മികച്ചരെന്ന് ഞങ്ങള്‍ പറയില്ല. കാരണം അത് സത്യമല്ല എന്നത് കൊണ്ട് തന്നെ.

13ാം വയസില്‍ സ്‌പെയിനിലേയ്ക്ക് കുടിയേറുകയും ബാഴ്‌സലോണയുടെ ഭാഗമാകുകയും ചെയ്ത മെസിക്ക് നിഷ്പ്രയാസം സ്‌പെയിന്‍ ടീമില്‍ അംഗമാകാമായിരുന്നു. എന്തുകൊണ്ട് താന്‍ സ്പാനിഷ് ടീമിലേയ്ക്ക് പോയില്ല എന്ന ചോദ്യത്തിനും മെസിക്ക് ഉത്തരമുണ്ട്. സ്‌പെയിന്‍ ടീമില്‍ കളിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ലോകചാമ്പ്യനായേന, ലോകകപ്പ് നേടിയേനെ എന്നെല്ലാം ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഞാന്‍ മറ്റൊരാളായി പോയെനെ. ഒരിക്കലും ഇതുപോലെ ആവില്ലായിരുന്നു. അത്തരത്തില്‍ സ്‌പെയ്‌നിന് വേണ്ടി കളിക്കണം എന്ന് എനിക്ക് ഒരിക്കല്‍ പോലും തോന്നിയിട്ടില്ല – മെസി പറഞ്ഞു. അര്‍ജന്റീനക്ക് വേണ്ടി കളിക്കുന്നത് മാത്രമല്ല, അര്‍ജന്റീനയില്‍ കളിക്കുന്നതും പ്രത്യേകിച്ച് കുട്ടിക്കാലത്ത് ഞാന്‍ കളിച്ചിട്ടുള്ള ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ക്ലബിന് വേണ്ടി കളിക്കുന്നതുമെല്ലാം എന്റെ സ്വപ്‌നമാണ്. ഒരു ആറ് മാസത്തേയ്‌ക്കെങ്കിലും ന്യൂവെല്‍സില്‍ വേണ്ടി കളിക്കണമെന്നുണ്ട്. പക്ഷെ അത് നടക്കുമോ എന്നറിയില്ല. യൂറോപ്പില്‍ എന്റെ ഒരേയൊരു വീട് ബാഴ്‌സലോണയാണ്, ബാഴ്‌സലോണ മാത്രം – മെസി പറഞ്ഞു.

ഇത്തവണ ലോകകപ്പില്‍ ഐസ് ലാന്റുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഐസ് ലാന്റ്ിന് പുറമെ നൈജീരിയയും ക്രൊയേഷ്യയും അടങ്ങുന്ന ഗ്രൂപ്പില്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല എന്നാണ് മെസിയുടെ വിലയിരുത്തല്‍. ഐസ് ലാന്റ് ആരെയും വെല്ലുവിളിക്കാന്‍ ശേഷിയുള്ള ടീമാണ് എന്ന് 2016 യൂറോ കപ്പിലെ അവരുടെ പ്രകടനം ചൂണ്ടിക്കാട്ടി മെസി അഭിപ്രായപ്പെട്ടു.

നൈജിരിയയുമായുള്ള മത്സരം എക്കാലവും ഞങ്ങള്‍ക്ക് കടുപ്പമേറിയതാണ് – മെസി പറഞ്ഞു. 2017 നവംബറില്‍ മെസി കളിക്കാതിരുന്ന സൗഹൃദ മത്സരത്തില്‍ നൈജീരിയ അര്‍ജന്റീനയെ രണ്ടിനെതിരെ 4 ഗോളിന് തോല്‍പ്പിച്ചിരുന്നു. ലോകകപ്പില്‍ നാല് തവണ ഏറ്റുമുട്ടിയപ്പോളും ജയിച്ചത് അര്‍ജന്റീനയായിരുന്നു. എന്നാല്‍ നാല് തവണയും അര്‍ജന്റീന നേടിയത് ഒരു ഗോള്‍ മാത്രം.

ക്രൊയേഷ്യയെ പന്തടക്കത്തിന്റെ കാര്യത്തില്‍ സ്‌പെയിനുമായാണ് മെസി താരതമ്യപ്പെടുത്തിയത്. പന്തിനെ നിയന്ത്രിക്കുന്നതിലും മധ്യനിരക്കാരുടെ മികവിലും അവര്‍ ഏറെ മുന്നിലാണ്. ഗ്രൂപ്പില്‍ ഒന്നാമതായി അടുത്ത റൗണ്ടിലേയ്ക്ക് കടക്കാനായിരിക്കും ഞങ്ങള്‍ ശ്രമിക്കുക. എന്നാല്‍ അത് ഒട്ടും എളുപ്പമാകില്ല – മെസി പറഞ്ഞു. ജൂണ്‍ 14ന് തുടങ്ങുന്ന ലോകകപ്പിന് മുന്നോടിയായി ബ്യൂണസ് അയേഴ്‌സില്‍ ചൊവ്വാഴ്ച ഹെയ്തിയുമായും ജൂണ്‍ ഒമ്പതിന് ജെറുസലേമില്‍ ഇസ്രയേലുമായുമാണ് അര്‍ജന്റീനയുടെ സന്നാഹ മത്സരങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍