UPDATES

ട്രെന്‍ഡിങ്ങ്

കോട്ടൂരിയാല്‍ പോരാ, സാം പോളി രാജി വയ്ക്കണമെന്ന് അര്‍ജന്റീന താരങ്ങള്‍; ക്രൊയേഷ്യയുമായുള്ള കളിക്ക് മുമ്പേ ടീമില്‍ പൊട്ടിത്തെറി

ക്രൊയേഷ്യയുമായുള്ള മത്സര ശേഷം സെര്‍ജിയോ അഗ്യൂറോ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാം പോളിയെ തള്ളിപ്പറഞ്ഞിരുന്നു.

ക്രൊയേഷ്യക്കെതിരായ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ കളിക്കാരുടെ അതിദയനീയമായ പ്രകടനം കണ്ട് രോഷം കൊണ്ട അര്‍ജന്റീന കോച്ച് യോര്‍ഗെ സാം പോളി അവസാന ഘട്ടമാകുമ്പോളേക്ക് തന്റെ കോട്ടൂരി വച്ച് കളിക്കാരെ വിളിച്ച് ആക്രോശിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാമായിരുന്നു. എന്നാല്‍ രോഷാകുലനായി ടീം റൂമിലേയ്ക്ക് കയറിപ്പോയ സാം പോളിക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റീന താരങ്ങള്‍. നൈജീരിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിന് മുമ്പായി സാം പോളി രാജി വയ്ക്കണം എന്നാണ് കളിക്കാരുടെ ആവശ്യം എന്ന് ഇ സ്‌ക്വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടീം ക്രൈസിസ് മീറ്റിംഗില്‍ കളിക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിന്നു എന്നാണ് റിപ്പോര്‍ട്ട്. അമേരിക്ക ടിവി ചാനലിലെ അര്‍ജന്റീനക്കാരനായ റിപ്പോര്‍ട്ടര്‍ സെബാസ്റ്റിയന്‍ ടെംപോണ്‍ ആണ് ഇന്നലെ രാത്രി ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ക്രൊയേഷ്യയുമായുള്ള മത്സര ശേഷം സെര്‍ജിയോ അഗ്യൂറോ പരസ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സാം പോളിയെ തള്ളിപ്പറഞ്ഞിരുന്നു. “അയാള്‍ക്ക് വായില്‍ തോന്നുന്നതെന്നും പറയാമല്ലോ”എന്നാണ് സാം പോളിയെക്കുറിച്ച് രോഷാകുലനായി അര്‍ജന്റൈന്‍ സ്‌പോര്‍ട്‌സ് ചാനല്‍ ടിക് സ്‌പോര്‍ട്‌സിന്റെ ചോദ്യത്തോട് അഗ്യൂറോ പ്രതികരിച്ചത്. മത്സരത്തിനു മുമ്പ് തന്നെ സാം പോളിയുമായുള്ള കളിക്കാരുടെ അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരുന്നു എന്നാണ് അര്‍ജന്റീന മാധ്യമങ്ങള്‍ പറയുന്നത്.

സാം പോളിയെ നീക്കുകയോ അദ്ദേഹം സ്ഥാനമൊഴിയുകയോ ചെയ്യുകയാണെങ്കില്‍ യോര്‍ഗെ ബുറുചാഗയാണ് പകരം കോച്ചായി വരാന്‍ സാധ്യതയുള്ളതെന്നാണ് റിപ്പോര്‍ട്ട്. 1986 ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ 3-2ന് കീഴടക്കി അര്‍ജന്റീന ലോക ചാമ്പ്യന്മാരായപ്പോള്‍ വിജയഗോള്‍ നേടിയത് ബുറുചാഗയായിരുന്നു. 2002 മുതല്‍ അര്‍ജന്റീനയിലെ വിവിധ ക്ലബുകളുടെ മാനേജരായി (കോച്ച്) ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 2016ല്‍ അത്‌ലറ്റികോ ഡി റാഫേല ക്ലബില്‍ നിന്ന് വിട്ട ശേഷം അദ്ദേഹം കോച്ചിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

മെസിക്ക് വേണ്ടി, മെസിയുടെ അര്‍ജന്റീനയ്ക്ക് വേണ്ടി ഞങ്ങള്‍ ഐസ് ലാന്റിനെ തോല്‍പ്പിക്കും: ലൂക മോഡ്രിക്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍