UPDATES

ട്രെന്‍ഡിങ്ങ്

അര്‍ജന്റീന ടീമില്‍ അടി തുടരുന്നു? മെസി നിരാശനും ദുഖിതനുമെന്ന് സബലെറ്റ

മെസി എന്റെ മുന്‍ ടീം മേറ്റും എന്റെ സുഹൃത്തുമാണ്. അദ്ദേഹം നിരാശനും ദുഖിതനും ആയിരിക്കുന്നത് വിഷമമുണ്ടാക്കുന്നു – ബിബിസിയിലെ കോളത്തില്‍ സബലെറ്റ എഴുതി.

ലോകകപ്പില്‍ നൈജീരിയ്‌ക്കെതിരായ അതിജീവന പോരാട്ടത്തിനൊരുങ്ങുന്ന അര്‍ജന്റീന ടീമില്‍ പൊരിഞ്ഞ അടി തുടരുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൊയേഷ്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം കളിക്കാര്‍ കോച്ച് സാം പോളിക്കെതിരെ പൊട്ടിത്തെറിച്ചിരുന്നു. സെര്‍ജിയോ അഗ്യൂറോ പരസ്യമായി തന്നെ സാം പോളിക്കെതിരെ രംഗത്തെത്തുകയുണ്ടായി. കോച്ചുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അഭിപ്രായ ഭിന്നതകള്‍ പങ്കുവയ്ക്കുകയാണ് ചെയ്യുന്നതെന്നുമെല്ലാം മുതിര്‍ന്ന താരം ഹാവിയര്‍ മഷറാനോ പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് സൂചന. അര്‍ജന്റീന മുന്‍ താരം പാബ്ലോ സബലെറ്റയും ടീമിലെ ഭിന്നതയെക്കുറിച്ച് പറയുന്നുണ്ട്.

മെസി വളരെയധികം സമ്മര്‍ദ്ദത്തിലാണെന്ന് മഷറാനോയും സബലെറ്റയും പറയുന്നു. മെസി എന്റെ മുന്‍ ടീം മേറ്റും എന്റെ സുഹൃത്തുമാണ്. അദ്ദേഹം നിരാശനും ദുഖിതനും ആയിരിക്കുന്നത് വിഷമമുണ്ടാക്കുന്നു – ബിബിസിയിലെ കോളത്തില്‍ സബലെറ്റ എഴുതി. എല്ലാ പ്രതീക്ഷകളും എല്ലാ സമ്മര്‍ദ്ദങ്ങളും മെസിയിലേയ്ക്ക് കേന്ദ്രീകരിക്കുകയാണ്. അര്‍ജന്റീന താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുമെല്ലാം ഐക്യത്തോടെ ടീമിനെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കണമെന്നും സബലെറ്റ ആവശ്യപ്പെട്ടു. എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവച്ച് കളിക്കാരും മാനേജര്‍ സാം പോളിയും ഇരുന്ന് സംസാരിക്കണം – സബലെറ്റ പറയുന്നു.

ടീം മുഴുവന്‍ സമ്മര്‍ദ്ദത്തിലും നിരാശയിലുമാണ്: എല്ലാം മെസിയുടെ തലയില്‍ വയ്ക്കരുത്: മഷറാനോ (വീഡിയോ)

PREVIEW: മെസി, ഇന്നില്ലെങ്കില്‍ ഇനി ഇല്ല

“അടുത്ത കളിക്ക് മുമ്പ് അവന്മാരെ എനിക്കൊന്ന് കാണണം” അര്‍ജന്റീന ടീമുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടി മറഡോണ

റഷ്യന്‍ കാര്‍ണിവലിന്റെ നൊമ്പരമായി ‘ഈജിപ്തിന്റെ ഖലീഫ’

മെസിയെ ഞങ്ങള്‍ക്കിഷ്ടമാണ്, പക്ഷെ അദ്ദേഹത്തിന്റെ കളി കാണാനല്ല ഞങ്ങളിവിടെ വന്നിരിക്കുന്നത്: നൈജീരിയന്‍ കോച്ച്‌

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍