UPDATES

കായികം

അടുത്ത രണ്ട് കളികളില്‍ മെസിയെ അര്‍ജന്റീനയ്ക്ക് മിസാകും

അടുത്ത മത്സരങ്ങളില്‍ മുന്‍ അര്‍ജന്റീന കളിക്കാരായ ലിയോണല്‍ സ്‌കലോണിയും പാബ്ലോ ഐമറുമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

ഗ്വാട്ടിമാലയും കൊളംബിയയുമായുള്ള അടുത്ത രണ്ട് സൗഹൃദ മത്സരങ്ങളില്‍ ലിയോണല്‍ മെസിയില്ലാതെയാകും അര്‍ജന്റീന ഇറങ്ങുക. തല്‍ക്കാലം കുറച്ച് മാസത്തേയ്ക്ക് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒഴവാക്കാന്‍ മെസി തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇതെന്ന് അര്‍ജന്റീന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസില്‍ അടുത്ത മാസമാണ് കൊളംബിയയും ഗ്വാട്ടിമാലയുമുള്ള സൗഹൃദ മത്സരങ്ങള്‍. സെപ്റ്റംബ്രര്‍ ഏഴിന് ലോസ് ഏഞ്ചലസില്‍ ഗ്വാട്ടിമാലയുമായും സെപ്റ്റംബര്‍ 11ന് കൊളംബിയയുമായി ന്യൂജഴ്‌സിയിലും അര്‍ജന്റീന ഏറ്റുമുട്ടും.

ലോകകപ്പിലെ അര്‍ജന്റീനയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ തുടര്‍ന്ന് മെസി വിരമിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നെങ്കിലും ഇത്തരത്തില്‍ യാതൊരു സൂചനയും മെസി ഇതുവരെ നല്‍കിയിട്ടില്ല. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് കോച്ച് ഹോര്‍ഗെ സാം പോളിയെ പുറത്താക്കിയിരുന്നു. അടുത്ത മത്സരങ്ങളില്‍ മുന്‍ അര്‍ജന്റീന കളിക്കാരായ ലിയോണല്‍ സ്‌കലോണിയും പാബ്ലോ ഐമറുമാണ് ടീമിനെ പരിശീലിപ്പിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍