UPDATES

കായികം

കാണാതായ വിമാനത്തില്‍ അര്‍ജന്റൈന്‍ താരം ഉണ്ടായിരുന്നോ ? ഫുട്‌ബോള്‍ ആരാധകര്‍ നിരാശയിലാണ്

ഫ്രഞ്ച് ക്ലബ് നാന്റസിന്റെ താരമായിരുന്ന താരത്തെ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയിരുന്നു.

ഇംഗ്ലീഷ് ചാനലില്‍ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിരിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെ കാണാതായ വിമാനത്തില്‍ അര്‍ജന്റൈനന്‍ സ്‌ട്രൈക്കര്‍ എമിലിയാനോ സല ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ്  പുറത്തു വരുന്നത്. റിപോര്‍ട്ടുകള്‍ ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാഴ്ത്തി.

ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് സഞ്ചരിക്കുകയായിരുന്നു താരം. ഫ്രാന്‍സിനേയും ഇംഗ്ലണ്ടിനേയും വേര്‍തിരിക്കുന്ന ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറക്കുമ്പോള്‍ അല്‍ഡെര്‍നി ദ്വീപിനടുത്തുവെച്ചാണ് വിമാനം അപ്രത്യക്ഷമായതെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. കാണാതായ ചെറുവിമാനത്തില്‍ സലയ്‌ക്കൊപ്പം വിമാനത്തിന്റെ പൈലറ്റു മാത്രമാണ് ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. തീരക്ഷസേനയടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനയിലെന്ന് ബിബിസി റിപോര്‍ട്ട് ചെയ്യുന്നു.

ഫ്രഞ്ച് ക്ലബ് നാന്റസിന്റെ താരമായിരുന്ന സലയെ കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ക്ലബ് കാര്‍ഡിഫ് സിറ്റി സ്വന്തമാക്കിയിരുന്നു. 18 ദലശക്ഷം യൂറോയടുത്ത് മുടക്കി, ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫറായിരുന്നു ഇത്. തുടര്‍ന്ന് ഫ്രാന്‍സിലേക്ക് പോയ സല അവിടെനിന്ന് തിരിച്ച് ഇംഗ്ലണ്ടിലേക്ക് വരുന്നതിനിടെയാണ് സംഭവങ്ങള്‍. നാന്റസിനായി ഈ സീസണില്‍ ഇതുവരെ 13 ഗോളുകള്‍ നേടിയ താരമാണ് സല. നാല് സീസണ്‍ നാന്റസിനായികളിച്ച സല 130 മത്സരങ്ങളില്‍ നിന്ന് ടീമിനായി 48 ഗോളുകളും നേടിയിട്ടുണ്ട്. ഈ സീസണില്‍ ടോളോസിനെതിരെ ഹാട്രിക്ക് നേടി, നാന്റസിനായി 12 വര്‍ഷത്തിന് ശേഷം ഹാട്രിക്ക് നേടുന്ന താരവുമായിരുന്നു സല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍