UPDATES

കായികം

ഏഷ്യകപ്പ് മത്സരങ്ങള്‍ സെപ്തംബര്‍ 15 ന് ആരംഭിക്കും ടീം ഇന്ത്യയെ രോഹിത് ശര്‍മ്മ നയിക്കും

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയാകും ടീം ഇന്ത്യയെ നയിക്കുക.

2018 ഏഷ്യകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്തംബര്‍ 15 ന് ആരംഭിക്കും. ആറു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ യുഎഇ ആണ് ആതിഥേയത്വം വഹിക്കുന്നത്. ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചതില്‍ എ ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്‍, ഹോങ്കോങ് എന്നീ ടീമുകളും എ ഗ്രൂപ്പിലുണ്ട്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിഥാന്‍ എന്നീ ടുമുകളാണ് ബി ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് മത്സരങ്ങളില്‍ മുന്നിലെത്തുന്ന നാല് ടീമകള്‍ക്ക് സൂപ്പര്‍ ഫോര്‍ മത്സരങ്ങളില്‍ പരസ്പരം ഏറ്റുമുട്ടും . ശനിയാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ശ്രീലങ്കയെ നേരിടും. ഗ്രൂപ്പ് എ മത്സരത്തില്‍ 18 ന് ഇന്ത്യ ഹോങ്കോങിനെ നേരിടും.

മത്സരക്രമം
ബംഗ്ലാദേശ് – ശ്രീലങ്ക സെപ്റ്റംബര്‍ 15 ഗ്രൂപ്പ് ബി (വൈകിട്ട് 5.00 ന്)

പാക്കിസ്ഥാന്‍ – ഹോങ്കോങ് ഗ്രൂപ്പ് എ സെപ്റ്റംബര്‍ 16 (വൈകിട്ട് 5.00 ന്)

ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ബി സെപ്റ്റംബര്‍ 17 (വൈകിട്ട് 5.00 ന്)

ഇന്ത്യ – ഹോങ്കോങ് ഗ്രൂപ്പ് എ സെപ്റ്റംബര്‍ 18 (വൈകിട്ട് 5.00 ന്)

ഇന്ത്യ – പാക്കിസ്ഥാന്‍ ഗ്രൂപ്പ് എ സെപ്റ്റംബര്‍ 19 (വൈകിട്ട് 5.00 ന്)

ബംഗ്ലാദേശ്- അഫ്ഗാനിസ്ഥാന്‍ ഗ്രൂപ്പ് ബിസെപ്റ്റംബര്‍ 20 (വൈകിട്ട് 5.00 ന്)

സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍

സെപ്റ്റംബര്‍ 21 (വൈകിട്ട് 5.00 ന്) ഇന്ത്യന്‍ സമയം
സെപ്റ്റംബര്‍  21 (വൈകിട്ട് 5.00 ന്)
സെപ്റ്റംബര്‍  23 (വൈകിട്ട് 5.00 ന്)
സെപ്റ്റംബര്‍  23 (വൈകിട്ട് 5.00 ന്)
സെപ്റ്റംബര്‍  25 (വൈകിട്ട് 5.00 ന്)
സെപ്റ്റംബര്‍  26 (വൈകിട്ട് 5.00 ന്)
ഫൈനല്‍ സെപ്റ്റംബര്‍ 28 (വൈകിട്ട് 5.00 ന്)

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കു ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ച സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയാകും ടീം ഇന്ത്യയെ നയിക്കുക. ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ കളിക്കുന്ന ഹോങ്കോംങ് ഏഷ്യകപ്പിലെ പുതുമുഖ ടീമാണ്. യോഗ്യത റൗണ്ട് ഫൈനല്‍ മത്സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തിയാണ് ഹോങ്കോങ് ഏഷ്യ കപ്പിന് എത്തിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍