UPDATES

കായികം

ചരിത്രമാണ്; രാജ്യം കാത്തിരിക്കുന്നു സിന്ധുവിന്റെ വിജയത്തിനായി

സെമിയില്‍ ലോക രണ്ടാം നമ്പര്‍താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

ഏഷ്യന്‍ ഗെയിംസിന്റെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലിലെത്തി നേട്ടം കൈവരിച്ച ഇന്ത്യയുടെ പിവി സിന്ധു സ്വര്‍ണമണിയുമോ. രാജ്യം ഉറ്റുനോക്കുന്ന മല്‍സരം ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം. ഇന്ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സൂയിംഗ് ആണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ ഇന്ത്യയുടെ സൈന നേവാളിനെ 17-21, 18-21 എന്ന നിലയില്‍ തോല്‍പ്പിച്ചാണ് തായ്സു ഫൈനല്‍ പോരാട്ടത്തിനര്‍ഹത നേടിയത്.
ലോക മുന്‍നിര താരങ്ങള്‍ ഏറ്റുമുട്ടുന്ന ഫൈനല്‍ പോരാട്ടമാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

തായ്സുവും സിന്ധുവും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ റെക്കോര്‍ഡ് തായ്വാന്‍ താരത്തിനൊപ്പമാണ്. 9 തവണ തായ്സു ജയിച്ചപ്പോള്‍ 3 തവണ മാത്രമാണ് സിന്ധുവിന് ജയിക്കാന്‍ കഴിഞ്ഞത്. സെമിയില്‍ ലോക രണ്ടാം നമ്പര്‍താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ തോല്‍പ്പിച്ചാണ് സിന്ധു ഫൈനലിലെത്തിയത്.

അടുത്തിടെ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലേത് ഉള്‍പ്പെടെ 2016 മുതല്‍ പ്രധാന ഫൈനലുകളില്‍ എട്ട് തോല്‍വികളാണ് സിന്ധു ഇതു വരെ നേരിട്ടിട്ടുള്ളത്.  2017-ല്‍ റിയോ ഒളിമ്പിക്സ്, 2018-ല്‍ ഹോങ്കോംഗ് ഓപ്പണ്‍, 2017-ല്‍ തന്നെ സൂപ്പര്‍ സീരീസ് ഫൈനല്‍, 2018-ല്‍ ഇന്ത്യ ഓപ്പണ്‍, തായ്ലാന്‍ഡ് ഓപ്പണ്‍ എന്നീ ഫൈനലുകളിലും സിന്ധു തോല്‍വി വഴങ്ങി. ഫൈനല്‍ മത്സരളിലെ മാനസിക സമ്മര്‍ ദത്തെ അതിജീവിച്ച് ഏഷ്യന്‍ ഗെയിംസില്‍ വിജയം കൊയ്യാനായാല്‍ കരിയറില്‍ സിന്ധുവിന് കിട്ടുന്ന വലിയ നേട്ടമാകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍