UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏഷ്യന്‍ ഗെയിംസ്: തുഴച്ചിലില്‍ ഇന്ത്യക്ക് സ്വര്‍ണം

നേരത്തെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങുമാണ് വെങ്കലം നേടിയിരുന്നു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. തുഴച്ചിലുകാരുടെ വകയാണ് സ്വർണം. പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൂൾ തുഴച്ചിലിൽ സ്വവർണ് സിങ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവർ അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്.

നേരത്തെ പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് സിംഗിൾ സ്കൾസ് തുഴച്ചിലിൽ ദുഷ്യന്ത് ചൗഹാനും ഡബിൾസ് സ്കൾസിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങുമാണ് വെങ്കലം നേടിയിരുന്നു. 6:17.13 സെക്കൻഡിലാണ് ഇവർ ഫിനിഷ് ചെയ്തത്. ഇൻഡൊനീഷ്യ (6:20.58), വെളളിയും തായ്​ലൻഡ് (6:22.41ത്) വെങ്കലവും നേടി.

സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ 7.18.76 സെക്കന്‍ഡിലാണ് ദുഷ്യന്ത് തുഴഞ്ഞെത്തിയത്. ആദ്യ അഞ്ഞൂറ് മീറ്റര്‍ പിന്നിട്ടപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദുഷ്യന്ത്. പിന്നീട് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. കൊറിയയുടെ ഹ്യുന്‍സു പാര്‍ക്ക് സ്വര്‍ണവും ഹോംഗ്കോങ്ങിന്റെ ചുന്‍ ഗുന്‍ ചിയു വെള്ളിയും നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍