UPDATES

കായികം

ഏഷ്യന്‍ ഗെയിംസ് ഹോക്കി: ശ്രീലങ്കയെ എതിരില്ലാത്ത 20 ഗോളിന് മുക്കി ഇന്ത്യ സെമിയില്‍

നാളെ നടക്കുന്ന സെമിയില്‍ പൂള്‍ ബിയിലെ രണ്ടാം സ്ഥാനക്കാരായ മലേഷ്യയെ ഇന്ത്യ നേരിടും.

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ശ്രീലങ്കയെ 20-0 എന്ന തകര്‍പ്പന്‍ സ്‌കോറിന് പരാജയപ്പെടുത്തി ഇന്ത്യന്‍ ടീം സെമിയില്‍ കടന്നു. ആറു ഗോള്‍ നേടിയ ആകാശ് സിംഗാണ് കളിയിലെ താരം. ഹര്‍മന്‍പ്രീത് സിംഗ്, രുപീന്ദര്‍ പാല്‍ സിംഗ്, മന്‍ദീപ് സിംഗ് , എന്നിവര്‍ ഇന്ത്യക്കായി ഹാട്രിക് നേടി. ശ്രീലങ്കയ്ക്ക് ഗോള്‍ വഴങ്ങാതെ ഇന്ത്യ നേടിയ തകര്‍പ്പന്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ക്യാമ്പ്.

പൂള്‍ എയിലെ അഞ്ച് കളികളിലും വിജയിച്ച ഇന്ത്യ 76 ഗോളാണ് സ്‌കോര്‍ ചെയ്തത്. മൂന്നു ഗോളുകളാണ് ഇന്ത്യ ആകെ വഴങിയത്. ദക്ഷിണാഫ്രിക്ക, കൊറിയ , ജപ്പാന്‍, ഇന്ത്യോനേഷ്യ, ഹോങ്കോംഗ്, പൂള്‍ എയില്‍ ഇന്ത്യ പരാജയപ്പെടുത്തിയ മറ്റ് ടീമുകള്‍. നാളെ നടക്കുന്ന സെമിയില്‍ പൂള്‍ ബിയിലെ രണ്ടാം സ്ഥാനക്കാരായ മലേഷ്യയെ ഇന്ത്യ നേരിടും.

ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമിയില്‍ ഇന്ന് ചൈനയെ നേരിടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍