UPDATES

കായികം

ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ഫൈനലില്‍ പൊരുതി തോറ്റ് ഇന്ത്യ

ആദ്യ സെറ്റില്‍ ബ്ലോക്കുകള്‍ തടയുന്നതിലും മറ്റും വേഗത കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു.

ചരിത്രമെഴുതി ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തിയ ഇന്ത്യ പൊരുതി തോറ്റു. ഫൈനലില്‍ ചൈനീസ് തായ്പേയിയോട് തോല്‍വി വഴങ്ങിയ ഇന്ത്യക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. സ്‌കോര്‍ 25-21, 25-20, 19-25, 25-23.

ആദ്യ സെറ്റില്‍ ബ്ലോക്കുകള്‍ തടയുന്നതിലും മറ്റും വേഗത കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയാവുകയായിരുന്നു. രണ്ടാം സെറ്റില്‍ മുത്തുസാമി- ഷോണ്‍ ജോണ്‍ സഖ്യം ഇന്ത്യക്കായി തിളങ്ങിയെങ്കിലും വിജയിക്കാനായില്ല. മൂന്നാം സെറ്റില്‍ മികച്ച മുന്നേറ്റം കണ്ടു. ബ്ലോക്കര്‍മാരായ ശിഖര്‍ സിങ്, പ്രിന്‍സ് എന്നിവരുടെ മികവ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കി. സര്‍വീസ് പിഴവുകള്‍ എതിരാളിക്ക് പോയിന്റ് നല്‍കുന്നതില്‍ നിര്‍ണായകമയെങ്കിലും സെറ്റ് വിടാതെ ഇന്ത്യ കൈക്കലാക്കി. നാലാം സെറ്റില്‍ ഇന്ത്യ ശക്തമായി പൊരുതിയെങ്കിലും ചൈനീസ് തായ്പേയ് ടീം വിജയവും കിരീടവും ഉറപ്പാക്കി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍