UPDATES

കായികം

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

മൻജിത് സിംഗിന്റെ സ്വർണ നേട്ടത്തോടെ ഇന്ത്യയുടെ സ്വര്‍ണ വേട്ട ഒന്‍പതായി.ഉയർന്നു.

ഏഷ്യന്‍ ഗെയിംസ് പുരുഷ 800 മീറ്ററില്‍ ഇന്ത്യയ്ക്ക് ഇരട്ടി മധുരം‍. മന്‍ജിത് സിംഗിന് സ്വര്‍ണവും മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെള്ളിയും സ്വന്തമാക്കി. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ജിന്‍സണെ അവസാന മിനുറ്റില്‍ പിന്തള്ളിയാണ് മന്‍ജിത് ഒന്നാമതെത്തിയത്.

മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം. ജിന്‍സണ് 1500 മീറ്ററില്‍ മത്സരം ബാക്കിയുണ്ട്. കെ.എം ബിനുവിന് ശേഷം 800 മീറ്ററില്‍ കേരളത്തിലേക്ക് മെഡല്‍ വരുന്നത് ഇതാദ്യമാണ്.

മൻജിത് സിംഗിന്റെ സ്വർണ നേട്ടത്തോടെ ഇന്ത്യയുടെ സ്വര്‍ണ വേട്ട ഒന്‍പതായി.ഉയർന്നു. ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണ മെഡലാണ് ഇന്ന് നേടിയത്. ഒന്‍പത് സ്വര്‍ണ്ണം, 17 വെള്ളി, 21 വെങ്കലം എന്നിങ്ങനെ ഇന്ത്യയുടെ മെഡല്‍ നേട്ടം 47 ആയി. മെഡല്‍ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍