UPDATES

കായികം

ഏഷ്യൻ ഗെയിംസ് : ചരിത്രം കുറിച്ച് പി വി സിന്ധു ഫൈനലിൽ ,സൈനയ്ക്ക് വെങ്കലം

സെമിയിൽ വിജയിച്ചതോടെ സിന്ധു വെള്ളിയുറപ്പിച്ചു. സ്വർണ്ണം നേടാൻ നാളെ നടക്കുന്ന പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്ങിനെയാണ്​​ സിന്ധു നേരിടുക.

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ ചരിത്രം കുറിച്ച് പി.വി.സിന്ധു. ജപ്പാന്റെ അകാനി യമാഗുച്ചിയെ തോല്‍പ്പിച്ച് വനിത സിംഗിള്‍സിന്റെ ഫൈനലിലെത്തി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ജയം. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റനില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.

സെമിയിൽ വിജയിച്ചതോടെ സിന്ധു വെള്ളിയുറപ്പിച്ചു. സ്വർണ്ണം നേടാൻ നാളെ നടക്കുന്ന പോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്ങിനെയാണ്​​ സിന്ധു നേരിടുക. യമഗുച്ചിക്കെതിരെ ആദ്യ ഗെയിമിൽ 21-17ന്​ മുന്നിട്ട്​ നിന്ന സിന്ധു രണ്ടാം ഗെയിമിൽ 15-21ന്​​ അടിയറവ്​ പറഞ്ഞിരുന്നു. എന്നാൽ ശക്​തമായ പോരാട്ടത്തിലൂടെ മൂന്നാം ഗെയിം 21-10ന്​ സിന്ധു തിരിച്ചുപിടിക്കുകയായിരുന്നു. സ്കോര്‍ 21–17, 15-21, 21–10.

അതെ സമയം ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈന നെഹ്‌വാളിനു വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തായ്​വാ​​​​​​​െൻറ ലോക ഒന്നാം നമ്പർ താരം തായ്​ സു യിങ്ങിനോടാണ്​​ സെമിയിൽ സൈന അടിയറവ്​ പറഞ്ഞത്​. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു​ സൈനയുടെ പരാജയം. സ്​കോർ: 17-21, 14-21.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍