UPDATES

ട്രെന്‍ഡിങ്ങ്

അശ്വിന് ഐപിഎല്ലിലും തിരിച്ചടി; ക്യാപ്റ്റനെ വില്‍ക്കാനുറച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്

2018 ഐപിഎല്‍ സീസണിന് മുന്നോടിയായി 7.8 കോടി രൂപയ്ക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്

വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംലഭിക്കാതെ പോയ രവിചന്ദര്‍ അശ്വിന് വീണ്ടും തിരിച്ചടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായ അശ്വിനെ അടുത്ത സീസണിന് മുന്നോടിയായി ടീമില്‍ നിന്നും ഒഴിവാക്കാനൊരുങ്ങുകയാണെന്നാണ് അറിയുന്നത്. വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കിംഗ്‌സ് ഇലവനായി 28 മത്സരങ്ങളില്‍ നിന്നും 25 വിക്കറ്റുകള്‍ നേടിയിട്ടുള്ള അശ്വിന്‍ ഇതുവരെ 139 ഐപിഎല്‍ മത്സരങ്ങളില്‍ 125 വിക്കറ്റുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ടീം പ്ലേ ഓഫിലെത്താതെ പുറത്തായതാണ് അശ്വിനെ തഴയുന്നതിനെക്കുറിച്ച് കിംഗ്‌സ് ഇലവന്‍ മാനേജ്‌മെന്റിനെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. അശ്വിനെ വില്‍ക്കുന്ന കാര്യത്തില്‍ ഡല്‍ഗി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുമായി പഞ്ചാബ് ടീം മാനേജ്‌മെന്റ് ചര്‍ച്ച നടത്തി വരികയാണെന്നാണ് വിവരം. ഈ ആഴ്ച അവസാനം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അധികൃതര്‍ ഇതിനായി യോഗം ചേരുന്നുണ്ടെന്നും അറിയുന്നു. ഈ യോഗത്തിലാകും അശ്വിന്റെ വിധി തീരുമാനിക്കുക.

2018 ഐപിഎല്‍ സീസണിന് മുന്നോടിയായി 7.8 കോടി രൂപയ്ക്കാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളിലും പഞ്ചാബിനെ നയിച്ച അശ്വിന് ക്യാപ്റ്റനെന്ന നിലയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിന്റെ നടപടി വിമര്‍ശനം ക്ഷണിച്ച് വരുത്തുകയും ചെയ്തു. ഡല്‍ഹി, രാജസ്ഥാന്‍ ടീമുകളിലെത്തിയാലും അശ്വിന് ഇനി ക്യാപ്റ്റനാകാനായേക്കില്ല.

ഡല്‍ഹിക്ക് നിലവില്‍ ശ്രേയാസ് അയ്യരിലൂടെ മികച്ചൊരു ക്യാപ്റ്റനെ ലഭിച്ചിരിക്കുകയാണ്. ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായി ഡല്‍ഹി അയ്യരിലൂടെ പ്ലേ ഓഫിലും ഇടംപിടിച്ചു. മൂന്നാം സ്ഥാനത്തെത്താനും അവര്‍ക്ക് സാധിച്ചു. രാജസ്ഥാനാകട്ടെ അജിന്‍ക്യ റെഹാനെ, സ്റ്റീവ് സ്മിത്ത് എന്നിവരില്‍ ആരെ ക്യാപ്റ്റനാക്കണമെന്ന സംശയത്തിലാണ്. ഇന്ത്യന്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ വരും സീസണില്‍ പഞ്ചാബിനെ നയിക്കാനാണ് നിലവിലെ സാധ്യത. ന്യൂസിലാന്‍ഡുകാരന്‍ മൈക്ക് ഹസന്‍ ഒഴിഞ്ഞ സാഹചര്യത്തില്‍ മൈക്ക് ഹസന്‍ ഒഴിഞ്ഞ സ്ഥാനത്തേക്ക് പുതിയ പരിശീലകനെയും കിംഗ്‌സ് ഇലവന് കണ്ടെത്തേണ്ടതുണ്ട്.

also read:ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരം; 2017ല്‍ പി വി സിന്ധു നൊസോമി ഒകുഹാരയെ നേരിട്ടപ്പോള്‍ സംഭവിച്ചത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍