UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തേജക മരുന്ന് കൈവശം വെച്ചു; മലയാളി കായികതാരത്തിന് നാലുവര്‍ഷത്തെ വിലക്ക്

400 മീറ്റര്‍ ഹഡില്‍സ് താരം മലയാളിയായ ജിതിന്‍ പോളിനാണ് വിലക്ക്

നിരോധിക്കപ്പെട്ട മരുന്ന് കൈവശം വെച്ചതിന് ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇതാദ്യമായി ഒരു കായിക താരം അച്ചടക്ക നടപടിക്കു വിധേയനായിരിക്കുന്നു. 400 മീറ്റര്‍ ഹഡില്‍സ് താരം മലയാളിയായ ജിതിന്‍ പോളിനെയാണ് മെല്‍ഡോണിയം കൈവശം വെച്ചതിന് നാലു വര്‍ഷത്തേക്ക് നാഷണല്‍ ആന്‍റി-ഡോപ്പിംഗ് ഏജന്‍സി വിലക്കിയിരിക്കുന്നത്. ഇതേ ഉത്തേജക മരുന്ന് കൈവശം വെച്ചതിനാണ് 2016ല്‍ ടെന്നീസ് താരം മരിയ ഷറപ്പോവ പിടിക്കപ്പെട്ടത്.

അതേസമയം പോള്‍ ഇതുവരെ ഉത്തേജക മരുന്ന് പരിശോധനയില്‍ പോസിറ്റീവ് ഫലം കാണിച്ചിരുന്നില്ല. ഉത്തേജക മരുന്ന് വിരുദ്ധ ഉദ്യോഗസ്ഥര്‍ പാട്യാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സ് ക്യാമ്പസിലെ ജിതിന്‍ പോളിന്റെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് മരുന്ന് കണ്ടെത്തിയത്. ഡല്‍ഹിയിലെ നാഷണല്‍ ഡോപ് ടെസ്റ്റിംഗ് ലബറോട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മരുന്നില്‍ മെല്‍ഡോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

2016ലാണ് വേള്‍ഡ് ആന്‍റി ഡോപ്പിംഗ് ഏജന്‍സി നിരോധിത മരുന്നുകളുടെ പട്ടികയില്‍ മെല്‍ഡോണിയം ഉള്‍പ്പെടുത്തിയത്. പേശികളിലേക്ക് കൂടുതല്‍ ഓക്സിജന്‍ എത്തിക്കുന്നതിന് മെല്‍ഡോണിയം സഹായിക്കുന്നു എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. ഇന്ത്യയിലെ നിര്‍മ്മിക്കപ്പെടുന്ന മെല്‍ഡോണിയം റഷ്യ, എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ രാജ്യങ്ങളിലാണ് കൂടുതലായി വിതരണം ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍