UPDATES

കായികം

ലോകകപ്പില്‍ ബംഗ്ലാ കടുവകള്‍ ആര്‍ക്ക് വെല്ലുവിളി ഉയര്‍ത്തും? ഇന്ന് ഓസിസാണ് എതിരാളികള്‍

ഇന്ന് കരുത്തരായ ഓസീസിനെ നേരിടുമ്പോഴും ഒരു ചെറിയ ശതമാനം ആണെങ്കിലും ഈ മത്സരത്തില്‍ അട്ടിമറി പ്രതീക്ഷിക്കണം.

ലോകകപ്പില്‍ ശക്തരായ ടീമുകള്‍ സെമിയില്‍ ഇടം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത് ടൂര്‍ണമെന്റില്‍ അട്ടിമറികളുമായി എത്തുന്ന കുഞ്ഞന്‍ ടീമുകളാണ്. ഈ ലോകകപ്പില്‍ അത് ബംഗ്ലാ കടുവകളാണ്. പോയിന്റ് പട്ടികയില്‍ രണ്ട് ജയവും രണ്ട് തോല്‍വിയുമായി അഞ്ചാം സ്ഥാനത്തുള്ള ബംഗ്ലാദേശ് ഇന്ത്യയുള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ഒരു പക്ഷെ സെമി പ്രവേശം വെല്ലുവിളി ഉയര്‍ത്തിയേക്കും.

അഞ്ച് മത്സരങ്ങളാണ് ന്യൂസിലാന്‍ഡ്,  ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ കളിച്ചിട്ടുള്ളത്. ന്യൂസിലാന്‍ഡിന് ഒമ്പത് പോയിന്റും ഇംഗ്ലണ്ടിനും ഓസിസിനും എട്ട് പോയിന്റുമാണ് ഉള്ളത്. യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് എന്നീ സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍. നാലു മത്സരങ്ങള്‍ കളിച്ച ഇന്ത്യ ആകട്ടെ ഏഴ് പോയിന്റുമായി നാലാം സ്ഥാനത്താണ്.

ശ്രീലങ്കയുമായുള്ള മത്സരം പോയിന്റ് വീതം വെച്ച് അവസാനിപ്പിച്ചെങ്കിലും കരുത്തരായ ദക്ഷിണാഫ്രിക്കയെ വരെ ബംഗ്ലാദേശ് അനായാസം തോല്‍പ്പിച്ചു. കരുത്തരായ ബാറ്റിംഗ് നിരയുള്ള വെസ്റ്റിന്‍ഡീസും ബംഗ്ലാദേശിന് മുന്നില്‍ മുട്ടുമടക്കി. കരീബിയന്‍സിനെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ടീം സ്വന്തമാക്കിയത്. ദേദപ്പെട്ട ബാറ്റിംഗ് നിരയും അതിനൊത്ത ബൗളിംഗും മികച്ച ഫീല്‍ഡിംഗ് മികവുമാണ് ബംഗ്ലാദേശിനെ ശക്തരുമായി ഏറ്റുമുട്ടുമ്പോള്‍ വിജത്തിലേക്ക് എത്തിക്കുത്. കരുത്തരായ ഇംഗ്ലണ്ടിനോട് 106 റണ്‍സ് തോല്‍വി വഴങ്ങിയ ബംഗ്ലാദേശ് ന്യൂസിലന്‍ഡിനോടും പരാജയപ്പെട്ടു. എന്നാല്‍ ഇത് വലിയ മാര്‍ജിനിലുള്ള തോല്‍വി ആയിരുന്നില്ല. മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ടീമിന്റെ പരാജയം. ഷാക്കിബ് അല്‍ ഹസന്റെ 124 റണ്‍സിന്റെ ഇന്നിങ്സാണ് ബംഗ്ലാ കടുവകള്‍ക്ക് കഴിഞ്ഞ കളിയില്‍ ജയം നേടി കൊടുത്തത്. തുടര്‍ സെഞ്ചുറികളുമായി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഷാക്കിബ് കളിക്കുന്നത്.

ഇന്ന് കരുത്തരായ ഓസീസിനെ നേരിടുമ്പോഴും ഒരു ചെറിയ ശതമാനം ആണെങ്കിലും ഈ മത്സരത്തില്‍ അട്ടിമറി പ്രതീക്ഷിക്കണം. കരുത്തര്‍ക്കെതിരെ പൊരുതി കളിക്കുന്ന ബംഗ്ലാ കടുവകള്‍ ഓസിസിനെ വീഴ്ത്താനും തന്ത്രങ്ങള്‍ കണ്ടിട്ടുണ്ടാകും. ഇംഗ്ലണ്ടിന് പിന്നിലായി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ഓസ്ട്രേലിയ. ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് മടങ്ങി എത്തുന്നത് ഓസ്ട്രേലിയയ്ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. രണ്ട് മത്സരങ്ങള്‍ താരം കളിച്ചിരുന്നില്ല. ട്രെന്റ് ബ്രിഡ്ജില്‍ ഓസ്ട്രേലിയ ഒരു സ്പെഷിലിസ്റ്റ് സ്പിന്നറെ ഇറക്കാനും സാധ്യത കാണുന്നുണ്ട്. ആദ്യ മൂന്ന് കളികളിലും ആഡം സാംബയെ കംഗാരുക്കള്‍ കളത്തിലിറക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍