UPDATES

കായികം

യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനെന്ന് കണ്ടെത്തി

അലക്സിന്റെ വാദങ്ങള്‍ തള്ളിയ കോടതി താരം കുറ്റക്കാരനാണെന്ന് കണ്ടെത്തി.

ഉറക്കത്തില്‍ യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തി. വോസ്റ്റഷയര്‍ മുന്‍ ഓള്‍ റൗണ്ടര്‍ അലക്സ് ഹെപ്ബേണ്‍(23)നെയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 2017 ഏപ്രില്‍ ഒന്നിന് നടന്ന സംഭവത്തില്‍ ഉഭയസമ്മതത്തോടെയായിരുന്നു ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നായിരുന്നു അലക്സിന്റെ വാദം. എന്നാല്‍ ഹെപ്ബേണിന്റെ ടീമിലെ സഹതാരമായ ക്ലര്‍ക്കിനൊപ്പം താന്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായും, ഉറക്കത്തിന് ഇടയില്‍ ക്ലാര്‍ക്കായിരുന്നു തനിക്കൊപ്പം എന്നാണ് കരുതിയത് എന്നും യുവതി കോടതിയില്‍ പറഞ്ഞു.

അലക്സിന്റെ വാദങ്ങള്‍ തള്ളിയ കോടതി താരം കുറ്റക്കാരനാണെന്ന് കണ്ടെത്തി. സ്ത്രീകളുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ കൗണ്ടി താരങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപികരിച്ചിരുന്നതായി കേസിന്റെ വിചാരണയ്ക്ക് ഇടയില്‍ കോടതി കണ്ടെത്തിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍