മുന്‍ പാക് താരം ജവേദ് മിയാന്‍ദാദിന്റെ 27 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് വിഴ്ത്തിയാണ് താരം മടങ്ങിയത്.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പാക്ക് താരം ബാബര്‍ അസമിന്റേത് മികച്ച പ്രകടനം തന്നെ ആയിരുന്നു. സെഞ്ച്വറി നേടാനാകാതെ പുറത്തായെങ്കിലും മുന്‍ പാക് താരം ജവേദ് മിയാന്‍ദാദിന്റെ 27 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് വിഴ്ത്തിയാണ് താരം മടങ്ങിയത്. മത്സരത്തില്‍ 98 പന്തില്‍ നിന്ന് 96 റണ്‍സെടുത്ത് സെഞ്ച്വറിക്ക് നാലു റണ്‍സ് അകലെയാണ് ബാബര്‍ അസം പുറത്തായത്. ഒരു ലോകകപ്പില്‍ പാകിസ്ഥാനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് ജാവേദ് മിയാന്‍ദാദിനെ മറികടന്ന് ബാബര്‍ സ്വന്തമാക്കിയത്.
പാകിസ്താന് ജേതാക്കളായ 1992 ലോകകപ്പില്‍ ജാവേദ് മിയാന്‍ദാദ് 437 റണ്‍സെടുത്തിരുന്നു. ഈ ലോകകപ്പില്‍ ബാബറിന്റെ റണ്‍നേട്ടം 474 റണ്‍സായി. സയീദ് അന്‍വര്‍ 368 (1999), മിസ്ബാ ഉള് ഹഖ് 350 (2015), റമീസ് രാജ 349 (1987, 1992) എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. ഈ ലോകകപ്പില്‍ നാലാം തവണയാണ് ബാബര്‍ അമ്പതിലധികം സ്കോര്‍ ചെയ്യുന്നത്.
Babar Azam sets a new high for Pakistan ?https://t.co/MoaMzD2lz2 #CWC19 #PAKvBAN pic.twitter.com/58dvVsvflj
— ESPNcricinfo (@ESPNcricinfo) July 5, 2019