UPDATES

കായികം

സിന്ധുവിനൊപ്പം കൃത്രിമ കാലുമായി സ്വര്‍ണ നേട്ടം കൊയ്ത മാനസിക്കും കൈയ്യടിക്കണം

ഇരുചക്ര വാഹനം ട്രക്കില്‍ ഇടിച്ച അപകടത്തെ തുടര്‍ന്ന് മനസിക്ക് ഇടതു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു

ലോകചാമ്പ്യന്‍ഷിപ്പില്‍ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ച് പിവി സിന്ധു ലോക കിരീടം നേടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പാരാ വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ 30 കാരിയായ ഇന്ത്യയുടെ മാനസി ജോഷി സ്വര്‍ണ നേട്ടത്തിലെത്തിയിരുന്നു. ഒരു അപകടത്തെ തുടര്‍ന്ന് ഇടതുകാല്‍ നഷ്ടപ്പെട്ട മാനസി ജോഷി മനക്കരുത്ത് കൊണ്ടും കഠിനാധ്വാനം കൊണ്ടും നേടിയെടുത്തതാണ് ഈ സ്വപ്‌ന നേട്ടം. സ്വിറ്റസര്‍ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ സിംഗിള്‍സ് എസ്എല്‍ 3 ഫൈനലില്‍  നിലവിലെ ചാമ്പ്യനായ  ഇന്ത്യകാരി തന്നെയായ പരുൾ പാർമറിനെയാണ് മാനസി പരാജയപ്പെടുത്തിയത്. മാനസിയും അംഗപരിമിതരുടെ ലോകചാമ്പ്യൻഷിപ്പ് ബാഡ്മിൻ്റണിലെ ആദ്യ സുവർണ്ണമെഡലാണ് നേടിയത്.  പക്ഷെ  സിന്ധു കിരീടം നേടിയ അതേ വേദിയിൽ, ഒരു ദിവസം മുൻപ് സ്വർണ്ണമണിഞ്ഞ മാനസിയെ അധികം ആരും അറിഞ്ഞില്ല.

ഒമ്പതാം വയസ് മുതല്‍ മനസി ജോഷിക്ക് ബാഡ്മിന്റണില്‍ താല്‍പര്യം ഉണ്ടായിരുന്നു. ഈ സമയം മുംബൈയില്‍ പിതാവ് ഗിരീഷ് ജോഷി ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്ററില്‍ (ബാര്‍ക്ക്) ശാസ്ത്രജ്ഞനായി ജോലി ചെയ്യുകയായിരുന്നു. അവിടെ സ്‌കൂള്‍, ജില്ലാതല ടൂര്‍ണമെന്റുകളില്‍ വിജയം ആസ്വദിച്ചു. എന്നാല്‍ 2011 ല്‍ മാനസിക്ക് വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരുകയായിരുന്നു. ജോലിക്ക് പോകുന്ന വഴിയില്‍ ഒരു അപകടത്തെ തുടര്‍ന്ന് മാനസിക്ക് തന്റെ ഇടതുകാല്‍ നഷ്ടമായി. 50 ദിവസത്തോളം ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

ഇരുചക്ര വാഹനം ട്രക്കില്‍ ഇടിച്ച അപകടത്തെ തുടര്‍ന്ന് മാനസിക്ക് ഇടതു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു.  പ്രോസ്റ്റെറ്റിക് കൈകാലുകള്‍ ധരിച്ച് വീണ്ടും കളിക്കാന്‍ തുടങ്ങി. ‘ മനസി ഒരിക്കലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ തയാറല്ലായിരുന്നു. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ ചേര്‍ന്നു. 2015 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പാരാ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ മിക്‌സഡ് ഡബിള്‍സില്‍ വെള്ളിയും 2017 ല്‍ ദക്ഷിണ കൊറിയയിലെ ഉല്‍സാനില്‍ നടന്ന വേള്‍ഡ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ സിംഗിള്‍സ് വിഭാഗത്തില്‍ മനസി വെങ്കല മെഡലും നേടിയിരുന്നു.

”ഞാന്‍ ഇതിനായി വളരെ കഠിനാധ്വാനം ചെയ്തു, വിയര്‍പ്പും കഠിനാധ്വാനവും എല്ലാം ഫലം കണ്ടതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പുകളിലെ എന്റെ ആദ്യ സ്വര്‍ണ്ണമാണിത്, ”മനസി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍