UPDATES

കായികം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: രണ്ടാം റൗണ്ടില്‍ പ്രവേശിച്ച് ശ്രീകാന്ത്, പ്രണോയ്, സായി പ്രണീത്

ഇന്ത്യയുടെ പി.വി. സിന്ധു (അഞ്ചാം സീഡ്), സൈന നേവാള്‍ (8) എന്നിവരും രണ്ടാം റൗണ്ടിലെത്തി.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സീഡായ കിഡംബി ശ്രീകാന്തിനും മലയാളി താരം എച്ച്.എസ്. പ്രണോയിക്കും ജയത്തോടെ തുടക്കം. പുരുഷ സിംഗിള്‍സിലെ തന്റെ ആദ്യ മത്സരത്തില്‍ ശ്രീകാന്ത് അയര്‍ലന്‍ഡിന്റെ നട്ട് എന്‍ഗുയിനെ തോല്‍പ്പിച്ചു സ്‌കോര്‍(17-21, 21-16, 21-6).

തിരുവനന്തപുരം സ്വദേശിയായ പ്രണോയ്, ഫിന്‍ലന്‍ഡിന്റെ എയ്റ്റു ഒസ്‌കാരി ഹെയ്‌നോയെ തോല്‍പ്പിച്ച് (17-21, 21-10, 21-11) രണ്ടാം റൗണ്ടിലെത്തി. ചൈനീസ് താരം ലിന്‍ ഡാനാണ് രണ്ടാം റൗണ്ടില്‍ പ്രണോയിയുടെ എതിരാളി. വിയറ്റ്നാമിന്റെ എന്‍ഗുയേന്‍ ടിയാനെ തോല്‍പ്പിച്ചാണ് (16-21, 21-12, 21-12) ലിന്‍ ഡാന്‍ രണ്ടാം റൗണ്ടിലെത്തിയത്. റഷ്യയുടെ വ്ളാദിമിര്‍ മാല്‍ക്കോവിനെ കീഴടക്കി (21-14, 21-17) ഒളിംമ്പിക്ക് ജേതാവ് ചെന്‍ ലോങും രണ്ടാം റൗണ്ടിലെത്തി.

മറ്റൊരു ഇന്ത്യന്‍ താരമായ ബി. സായ് പ്രണീത് ഒന്നാം റൗണ്ടില്‍ കാനഡയുടെ ജേസണ്‍ ആന്റണി പൊ ഷ്യൂവിനെ തോല്‍പ്പിച്ചു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണീതിന്റെ വിജയം (21-17, 21-6). വെറും 39 മിനിറ്റു മാത്രമാണ് മത്സരം നീണ്ടുനിന്നത്.

അതേസമയം വനിതാ ഡബിള്‍സില്‍ മേഘ്‌ന-പൂര്‍വിഷ എസ്.റാം ജോഡിയും ഒന്നാം റൗണ്ടിന്റെ കടമ്പ കടന്നു. വനിതാ ഡബിള്‍സില്‍ മേഘ്‌നയും പൂര്‍വിഷയും ഗ്വാട്ടിമാല ജോഡിയായ ഡയാന കോര്‍ലെറ്റോ സോട്ടോയെയും നിക്തെ അലജാന്ദ്ര സോട്ടോമേയറെയും നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തോല്‍പിച്ചത്. സ്‌കോര്‍: 21-10, 21-18. തിങ്കളാഴ്ച തുടങ്ങിയ ലോക ചാമ്പ്യന്‍ഷിപ്പിലെ പുരുഷവിഭാഗത്തില്‍ ജപ്പാന്റെ കെന്റോ മൊമോറ്റയും വനിതകളില്‍ ജപ്പാന്റെ അകാനെ യമാഗുച്ചിയുമാണ് ഒന്നാം സീഡ്. ഇന്ത്യയുടെ പി.വി. സിന്ധു (അഞ്ചാം സീഡ്), സൈന നേവാള്‍ (8) എന്നിവരും രണ്ടാം റൗണ്ടിലെത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍