UPDATES

കായികം

ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനെ അട്ടിമറിച്ച് മലയാളി കുതിപ്പ്

രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനായ ലിന്‍ ഡാന്‍ അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്.

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനയുടെ ഇതിഹാസ താരം ലിന്‍ ഡാനെ പരാജയപ്പെടുത്തി അട്ടിമറി ജയവുമായി ഇന്ത്യയുടെ എച്ച്.എസ് പ്രണോയ് മൂന്നാം റൗണ്ടിലെത്തി. മൂന്നു ഗെയിം പോരാട്ടത്തിനൊടുവിലാണ് മലയാളി താരത്തിന്റെ വിജയം. ആദ്യ ഗെയിം 11-21ന് പ്രണോയ് നേടി. എന്നാല്‍ 11-ാം സീഡായ ലിന്‍ ഡാന്‍ രണ്ടാം ഗെയിമില്‍ തിരിച്ചുവന്നു. 21-13ന് ഗെയിം നേടി ഒപ്പത്തിനൊപ്പം. മൂന്നാം ഗെയിമില്‍ പ്രണോയ് ലിന്‍ ഡാനെ 21-7-ന് പരാജയപ്പെടുത്തി. മത്സരം ഒരു മണിക്കൂറും രണ്ടു മിനിറ്റും നീണ്ടുനിന്നു.

രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനായ ലിന്‍ ഡാന്‍ അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. എന്നാല്‍ ഈ പരിചയസമ്പത്ത് മലയാളി താരത്തിന് മുന്നില്‍ പുറത്തെടുക്കാന്‍ ചൈനീസ് താരത്തിന് കഴിഞ്ഞില്ല. നിലവില്‍ ലോകറാങ്കിങ്ങില്‍ 17-ാം സ്ഥാനത്താണ് ലിന്‍ ഡാന്‍. പ്രണോയ് 31-ാം റാങ്കുകാരനാണ്. ഇത് മൂന്നാം തവണയാണ് പ്രണോയ് ലിന്‍ ഡാനെ തോല്‍പിക്കുന്നത്. 2018-ല്‍ ഇന്‍ഡൊനേഷ്യന്‍ ഓപ്പണിലും 2015-ല്‍ ഫ്രഞ്ച് ഓപ്പണിലുമായിരുന്നു ഇതിന് മുമ്പ് ഇന്ത്യന്‍ താരത്തിന്റെ വിജയം. എന്നാല്‍ ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നേരിട്ടുള്ള ഗെയിമുകളില്‍ ഇന്ത്യന്‍ താരത്തെ ലിന്‍ ഡാന്‍ തോല്‍പ്പിച്ചിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍