UPDATES

കായികം

പി വി സിന്ധുവിന് തെന്നിന്ത്യന്‍ താരത്തിന്റെ സമ്മാനം: ആഢംബര കാറിനൊപ്പം ചിത്രമെടുത്ത് താരങ്ങള്‍

സുവര്‍ണ നേട്ടം കൊയ്ത താരത്തിന് അഭിന്ദനം അറിയിച്ച് ആഡംബര എസ്യുവി സമ്മാനിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം.

ബാഡ്മിന്റണില്‍ ഇന്ത്യയുടെ അഭിമാനമാണ് പി.വി സിന്ധു. അടുത്തിടെ നടന്ന ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടത്തോടെ ഈ നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. സുവര്‍ണ നേട്ടം കൊയ്ത താരത്തിന് അഭിനന്ദനം അറിയിച്ച് ആഡംബര എസ്യുവി സമ്മാനിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം. തെന്നിന്ത്യന്‍ താരം നാഗാര്‍ജുനയാണ് പിവി സിന്ധുവിന് എസ്യുവി സമ്മാനിച്ചത്.

ബിഎംഡബ്ല്യുവിന്റെ എസ്യുവി എക്സ്5 ന്റെ ഏറ്റവും പുതിയ മോഡലാണ് നാഗാര്‍ജുന സിന്ധുവിന് സമ്മാനമായി നല്‍കിയത്. ബിഎംഡബ്ല്യു എസ്യുവി നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് എക്സ്5. ഇത് വിപണിയിലെത്തിയിട്ട് അധിക നാളുകളായിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ എക്സ്5 വിപണിയിലുണ്ട്. 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലീറ്റര്‍ എന്‍ജിനാണ് ഡീസല്‍ മോഡലിന് കരുത്തേകുന്നത്.

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.5 സെക്കന്റുകള്‍ മാത്രം വേണ്ട കാറിന്റെ ഉയര്‍ന്ന വേഗം 230 കിലോമീറ്ററാണ്. പെട്രോള്‍ മോഡലിനും കരുത്തേകുന്നത് 3 ലീറ്റര്‍ എന്‍ജിന്‍ തന്നെയാണ്. 340 എച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്റാണ്. ഏകദേശം 72.90 ലക്ഷം രൂപ മുതല്‍ 82.40 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍