UPDATES

കായികം

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: അശ്വിനി – സാത്വിക് സഖ്യത്തിന് ജയം

ലോക 26-ാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യം ആദ്യ സെറ്റുമുതല്‍ കളിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു.

ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ആദ്യ റൗണ്ടില്‍ തകര്‍പ്പന്‍ ജയവുമായി വിജയവുമായി ഇന്ത്യന്‍ മിക്സഡ് ജോഡി. ലോക ഏഴാം റാങ്കുകാരും ടൂര്‍ണമെന്റിലെ ആറാം സീഡുമായ ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദന്‍, മെലാതി ദേവ സഖ്യത്തെയാണ് ഇന്ത്യയുടെ സാത്വിക് സായ്രാജ് രംങ്കിറെഡ്ഡി, അശ്വിനി പൊന്നപ്പ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 22-20, 17-21, 21-17. മികച്ച കളിയാണ് ഇരു ടീമുകളും 50 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ പുറത്തെടുത്തത്.

ലോക 26-ാം റാങ്കുകാരായ ഇന്ത്യന്‍ സഖ്യം ആദ്യ സെറ്റുമുതല്‍ കളിയില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. അഞ്ച് ഫൈനലുകളില്‍ കളിച്ചവരാണ് ഇന്തോനേഷ്യന്‍ ടീം. ആദ്യ സെറ്റില്‍ 4-7ന് പിറകിലായിരുന്ന ഇന്ത്യന്‍ ജോഡി 11-10ന് മുന്നില്‍ കയറിയിരുന്നു. എന്നാല്‍ 18-12 എന്ന നിലയില്‍ ഇന്തോനേഷ്യ മുന്നിലെത്തിയതോടെ ഇന്ത്യ സെറ്റ് കൈവിടുമെന്ന് തോന്നിച്ചു. ഇവിടെവെച്ച് ഗംഭീര കളി പുറത്തെടുത്ത ഇന്ത്യ 20-20ല്‍ ഒപ്പമെത്തുകയും പിന്നീട്ട് 22-20ന് സെറ്റ് സ്വന്തമാക്കുകയുമായിരുന്നു. രണ്ടാം ഗെയിമില്‍ ഒപ്പത്തിനൊപ്പം ഇരു ടീമുകളും നീങ്ങിയെങ്കിലും സെറ്റ് സ്വന്തമാക്കിയ ഇന്തോനേഷ്യ തിരിച്ചുവന്നു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ തുടക്കം മുതല്‍ ഇന്ത്യ ലീഡെടുത്തിരുന്നു. 4-2ന് മുന്നില്‍ കയറിയ സ്വാതിക് അശ്വിനി സഖ്യം പിന്നീട് 11-6ലേക്ക് ലീഡ് നീട്ടി. തിരിച്ചുവരാന്‍ ഇന്തോനേഷ്യയുടെ പ്രവീണ്‍ ജോര്‍ദന്‍- മെലാതി ദേവ ശ്രമിച്ചെങ്കിലും ഇന്ത്യ വിജയം സ്വന്തമാക്കി.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍