UPDATES

കായികം

ബാഡ്മിന്റണ്‍ താരം കെ ശ്രീകാന്തിന്റെ പരിശീലകന്‍ സുധാകര്‍ റെഡ്ഡി പോളണ്ടില്‍ മരിച്ചു

ആന്ധ്രയില്‍ നിന്നുള്ള മുന്‍ സംസ്ഥാന ചാമ്പ്യനായ റെഡ്ഡിക്ക് ബാഡ്മിന്റണ്‍ മാസ്റ്റേഴ്‌സ് നാഷണലില്‍ രണ്ട് മെഡലുകള്‍ ഉണ്ട്

മുന്‍ ബാഡ്മിന്റണ്‍ പരിശീലകന്‍ സുധാകര്‍ റെഡ്ഡിയുടെ മരണം സ്ഥിരീകരിച്ച് ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ. പോളണ്ടില്‍ നടന്ന ബിഡബ്ല്യുഎഫ് വേള്‍ഡ് മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമായ റെഡ്ഡിക്ക് പെട്ടെന്ന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ആന്ധ്രയില്‍ നിന്നുള്ള മുന്‍ സംസ്ഥാന ചാമ്പ്യനായ റെഡ്ഡിക്ക് ബാഡ്മിന്റണ്‍ മാസ്റ്റേഴ്‌സ് നാഷണലില്‍ രണ്ട് മെഡലുകള്‍ ഉണ്ട് – പുരുഷ ഡബിള്‍സില്‍ ഒരു വെള്ളിയും (55+) മിക്‌സഡ് ഡബിള്‍സില്‍ വെങ്കലവും (55+). നിരവധി ചാമ്പ്യന്‍ ഷട്ട്‌ലര്‍മാരെ കണ്ടെത്തുന്തതില്‍ റെഡ്ഡി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. വിവിധ വേദികളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

2001 ല്‍ ഒരു ടാലന്റ് സ്‌കൗട്ടിംഗ് പ്രോഗ്രാമില്‍ റെഡ്ഡി ഇന്ത്യയിലെ മികച്ച പുരുഷന്മാരുടെ ഷട്ട്‌ലറായ ശ്രീകാന്ത് കിഡാമ്പിയെയും സഹോദരന്‍ നന്ദഗോപാല്‍ കിഡാമ്പിയെയും കണ്ടെത്തി. സാത്വിക് സൈരാജ്രാങ്കി റെഡ്ഡിയുടെ കരിയര്‍ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍