UPDATES

കായികം

കശ്യപുമായുള്ള വിവാഹമാണ് എല്ലാം കൊണ്ടുവന്നത്; സൈന നേവാള്‍ പറയുന്നു

മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് സൈന

നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു സൂപ്പര്‍ സീരീസ് ഫൈനല്‍ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. രണ്ടു വര്‍ഷത്തിനുശേഷമാണ് സൈന ഒരു സൂപ്പര്‍ സീരീസില്‍ ജേതാവാകുന്നത്. കഴിഞ്ഞയാഴ്ച നടന്ന ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഫൈനലില്‍ എതിരാളിയായ കരോലിന മാരിന്‍ പരിക്കേറ്റ് പിന്മാറിയതിനെ തുടര്‍ന്ന് സൈന ചാമ്പ്യനാകുകയായിരുന്നു.

ഒരു സൂപ്പര്‍ സീരീസ് വിജയം അടുത്തകാലത്ത് ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന് സൈന പറഞ്ഞു. സെമിയിലോ ഫൈനലിലോ എത്തിയിരുന്നെങ്കില്‍കൂടി താന്‍ സന്തോഷവതിയാകുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ കരോലിന മാരിന് പരിക്കേറ്റതിനാല്‍ തനിക്ക് കിരീടനേട്ടമുണ്ടായി. ടൂര്‍ണമന്റില്‍ താന്‍ ഭാഗ്യവതിയാണെന്നാണ് കരുതുന്നത്. വിവാഹം തനിക്ക് ഭാഗ്യമെത്തിച്ചുവെന്ന് പറഞ്ഞാലും തെറ്റില്ലെന്ന് സൈന പ്രതികരിച്ചു.

മറ്റു താരങ്ങളെപ്പോലെ നിലവാരമുള്ള ഷോട്ടുകള്‍ തനിക്ക് കളിക്കാനറിയില്ല. എന്നാല്‍, അവരെ പഠിച്ചാണ് മത്സരത്തിനിറങ്ങുന്നത്. വരാനിരിക്കുന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിലും പ്രതീക്ഷയുണ്ടെന്ന് സൈന പറഞ്ഞു. ടൂര്‍ണമെന്റില്‍ ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞാല്‍ തനിക്ക് ജയിക്കാനാകും. ചില തെറ്റുകള്‍ തിരുത്തിയാകും കളിക്കുകയെന്നും ഇന്ത്യന്‍ താരം വ്യക്തമാക്കി.
മാര്‍ച്ച് 6 മുതല്‍ 10 വരെ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് സൈന. ഏറെ നാള്‍ സുഹൃത്തായിരുന്ന ഇന്ത്യന്‍ താരം പി കശ്യപുമായുള്ള വിവാഹത്തിനുശേഷം ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കൂടുതല്‍ മികവോടെ തിരിച്ചു വന്നിരിക്കുകയാണ് താരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍