UPDATES

കായികം

ചൈന ഓപ്പണ്‍: ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്

44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതയാകാത്ത സൈനയ്ക്ക് വിജയം അസാധ്യമെന്ന് വ്യക്തമായിരുന്നു.

ചൈന ഓപ്പണില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ പുറത്ത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 10-21, 17-21. തയ്‌ലന്‍ഡിന്റെ ബുസാനന്‍ ഓംഗ്ബാംറുംഗ്ഫാനാണ് സൈനയെ പരാജയപ്പെടുത്തിയത്. തായ്‌ലന്‍ഡ് താരത്തിനെതിരെ സൈനയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

44 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതയാകാത്ത സൈനയ്ക്ക് വിജയം അസാധ്യമെന്ന് വ്യക്തമായിരുന്നു. സീസണിന്റെ തുടക്കത്തില്‍ ഇന്തോനേഷ്യന്‍ ഓപ്പണില്‍ മികവ് കാണിച്ചെങ്കിലും മറ്റൊരു ഫൈനലിലേക്ക് കടക്കാന്‍ ഇതുവരെ സൈനയ്ക്ക് ആയിട്ടില്ല. ആദ്യ റൗണ്ടില്‍ തന്നെ സൈന പുറത്തായതോടെ ഇന്ന് ആദ്യ റൗണ്ട് കളിക്കാനിറങ്ങുന്ന സിന്ധുവിലാണ് ഇനി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക മുന്‍ ഒന്നാം നമ്പര്‍ താരവുമായ ചൈനയുടെ ലിയാണ് സിന്ധുവിന്റെ എതിരാളി.
എന്നാല്‍, 2012ല്‍ ചൈന മാസ്റ്റേഴ്സില്‍ ലിയെ തകര്‍ത്താണ് സിന്ധു രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്.റാങ്കില്‍ 20ാം സ്ഥാനത്താണ് ലി എങ്കിലും സിന്ധുവിനെതിരായ 3-3 എന്ന റെക്കോര്‍ഡ് ലീയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍