UPDATES

കായികം

ഇന്തൊനേഷ്യന്‍ മാസ്റ്റേഴ്സ് കിരീടം സൈന നേവാളിന്

നേരത്തെ 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്.

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ് കിരീടം ഇന്ത്യയുടെ സൈന നേവാളിന്. ഫെനലില്‍ ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ കരോലിനാ മാരിന്‍ പരിക്കേറ്റ് പിന്‍മാറിയതോടെയാണ് സൈന കിരീട നേട്ടത്തിലെത്തിയത്. ആദ്യ ഗെയിമില്‍ മാരിന്‍ 10-4ന് മുന്നില്‍ നില്‍ക്കെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ താരം പിന്‍മാറുകയായിരുന്നു. കരഞ്ഞുക്കൊണ്ടാണ് സ്പാനിഷ് താരം കളം വിട്ടത്.

നേരത്തെ 2009ലും 2010ലും 2012ലും സൈന ഇന്തൊനേഷ്യയില്‍ ചാംപ്യനായിട്ടുണ്ട്. ക്വാര്‍ട്ടറില്‍ പി വി സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിനെത്തിയത്. സ്പാനിഷ് താരമായ മാരിന്‍ ടൂര്‍ണമെന്റില്‍ അഞ്ചാം സീഡും സൈന എട്ടാം സീഡുമായിരുന്നു. ഇരുവരും തമ്മിലുള്ള 11 മത്സരങ്ങളില്‍ മാരിന്‍ ആറും സൈന അഞ്ചും കളി വീതം ജയിച്ചിട്ടുണ്ട്. എന്നാല്‍ അവസാനം കളിച്ച രണ്ട് മത്സരത്തിലും സൈനയെ മാരിന്‍ തോല്‍പ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍