UPDATES

കായികം

ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍: പി.വി സിന്ധു ഫൈനലില്‍

ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയും രണ്ടാം റാങ്കുകരിയായ യമാഗുച്ചിയെയും സിന്ധു പരാജയപ്പെടുത്തിയിരുന്നു.

ഇന്ത്യന്‍ താരം പി.വി സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഫൈനലില്‍ കടന്നു. മുന്‍ ലോക ഒന്നാം നമ്പര്‍ താരം ഇന്തോനേഷ്യയുടെ രചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. ആദ്യ ഗെയിം 21- 16 ന് നഷ്ടപ്പെടുത്തിയ തായ് താരം രണ്ടാം ഗെയിമില്‍ പൊരുതി കളിച്ചെങ്കിലും ജയം സിന്ധുവിനൊപ്പമായിരുന്നു. 25- 23 നായിരുന്നു സിന്ധുവിന്റെ ജയം. ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി.

ഗ്രൂപ്പ് ഘട്ടത്തിലും സിന്ധുവിന്റെ മികച്ച പ്രകടനമായിരുന്നു. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനെയും രണ്ടാം റാങ്കുകരിയായ യമാഗുച്ചിയെയും യുഎസ്എയുടെ സാങ് ബെയ്‌വാനെയും സിന്ധു പരാജയപ്പെടുത്തിയിരുന്നു.

Avatar

സ്‌പോര്‍ട്‌സ് ഡെസ്‌ക്‌

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍