UPDATES

ഇന്ത്യയുടെ ‘സിന്ധു’ ലോകത്തിന്റെ നെറുകയിൽ; നൊസോമി ഒകുഹാരക്കെതിരെ സമ്പൂർണ ആധിപത്യം

സ്കോർ, 21-7. 21-7

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ കലാശ പോരാട്ടത്തിൽ ജപ്പാൻ സൂപ്പർ താരം നൊസോമി ഒകുഹാരയെ തകർത്ത് പി.വി.സിന്ധു വിന് കിരീടം. വ്യക്തമായ ലീഡോടെയായിരുന്നു ഫൈനലിന്റെ രണ്ട് സെറ്റുകളും  സിന്ധു സ്വന്തമാക്കിയത് സ്കോർ, 21-7. 21-7. സമ്പൂർണ ആധിപത്യമായിരുന്നു രണ്ട് സെറ്റിലും സിന്ധു കാഴ്ച വച്ചത്. ജയത്തോടെ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാവുകയാണ് ഒളിംപിക്സ് വെള്ളിമെഡൽ ജേതാവുകൂടിയായ ഹൈദരാബാദ് സ്വദേശിനി പി വി സിന്ധു.

തുടർച്ചയായി മുന്നാം തവണയും ഫൈനലിലെത്തിയ സിന്ധു രണ്ടുതവണ  കൈവിട്ട കിരീടമാണ്  ഇത്തവണ സ്വന്തമാക്കിയത്.   ജയത്തിലൂടെ ഈ സീസണിലെ തന്റെ ആദ്യ കിരീടം കൂടിയാണ് സിന്ധു നേടിയത്.

ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ചെന്‍ യു ഫ്യൂവിനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനൽ ഉറപ്പിച്ചത്. 21-7,21-14 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. നേരത്തെ ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും  സിന്ധു പരാജയപ്പെട്ടിരുന്നു. ജപ്പാൻ ഓപ്പണിൽ സെമിയിൽ കടക്കാൻ പോലും താരത്തിനായിരുന്നില്ല.

ബാഡ്മിന്റൺ ചരിത്രത്തിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച രണ്ട് താരങ്ങളാണ് ഇത്തവണയും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നതെന്ന പ്രത്യേകതയും ഇന്നത്തെ മൽസരത്തനുണ്ട്. 2017 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നേർക്കുനേർ വന്ന ഇരുവരും 110 മിനിറ്റ് നീണ്ട പോരാട്ടമാണ് കാഴ്ചവച്ചത്. ഏറ്റവും ദൈർഘ്യമേറിയ ഒരു ഫൈനൽ പോരാട്ടമായിരുന്നു അത്. നേരത്തെ 2013, 2014 വർഷങ്ങളിൽ സിന്ധു ചാംപ്യന്‍ ഷിപ്പിൽ വെങ്കലം നേടിയിരുന്നു.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍