UPDATES

ട്രെന്‍ഡിങ്ങ്

സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

കാമറോണ്‍ ബാന്‍ക്രാഫ്റ്റിന് ഒമ്പതു മാസത്തെ വിലക്ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ടെസ്റ്റ് മത്സരത്തിനിടയില്‍ പന്തില്‍ കൃത്രിമം കാണിച്ച കുറ്റത്തിന് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും 12 മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. നിര്‍ദേശം കിട്ടിയതനുസരിച്ച് പന്തില്‍ കൃത്രിമം നടത്തിയ യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റിന് 9 മാസത്തെ വിലക്കും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിധിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ സ്മിത്തും വാര്‍ണറും ബാന്‍ക്രാഫ്റ്റും കുറ്റക്കാരാണെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ മൂന്നുപേരും ദക്ഷിണാഫ്രിക്കയില്‍ നിന്നും നാട്ടില്‍ മടങ്ങിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ജെയിംസ് സതര്‍ലന്‍ഡ് വാര്‍ത്തസമ്മേളത്തില്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പരിശീലകന്‍ ഡാരന്‍ ലീമാന് ഈ സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു കണ്ടെത്തല്‍. കലാവധി തീരുംവരെ ലീമാന്‍ പരിശീലകസ്ഥാനത്ത് തുടരുമെന്നും സിഎ വ്യക്തമാക്കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍